അഖിലേന്ത്യ നീറ്റ്-പിജി കൗൺസലിങ്: രജിസ്ട്രേഷൻ ഇന്ന് കൂടി
text_fieldsഅഖിലേന്ത്യ നീറ്റ്-പി.ജി മെഡിക്കൽ കൗൺസലിങ് ഒന്നാം റൗണ്ടിലേക്ക് രജിസ്ട്രേഷൻ https://MCC.nic.in-ൽ 23ന് ഉച്ചക്ക് 12 മണിവരെ നടത്താം. പുതിയ കൗൺസലിങ്, അലോട്ട്മെന്റ്, ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ പി.ജി ഇൻഫർമേഷൻ ബുള്ളറ്റിനും വെബ് സൈറ്റിൽ ലഭിക്കും.
ചോയിസ് ഫില്ലിങ് 25 വരെയും ചോയസ് ലോക്കിങ് 25ന് ഉച്ചക്ക്ശേഷം മൂന്നു മണി മുതൽ 11.55 വരെയും നടത്താം. 23 രാത്രി 8 മണി വരെ ഫീസ് അടക്കാം. ആദ്യ സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 28ന്. 29 മുതൽ ഒക്ടോബർ 4 വരെ റിപ്പോർട്ടിങ്/ജോയിനിങ് സമയമാണ്.
50 ശതമാനം ഓൾ ഇന്ത്യാ ക്വോട്ടയിലേക്കും 100 ശതതാനം കൽപിത/കേന്ദ്ര സർവകലാശാലകളിലേക്കും ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും മറ്റുമുള്ള മെഡിക്കൽ പി.ജി/ഡി.എൻ.ബി സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്. രണ്ടാം റൗണ്ട് കൗൺസിലിന് രജിസ്ട്രേഷൻ ഒക്ടോബർ 10 മുതൽ 14 ഉച്ചക്ക് 12 മണി വരെ രാത്രി എട്ടുവരെ ഫീസ് അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.