സാങ്കേതിക വിദ്യാഭ്യാസരംഗത്ത് അമൽജ്യോതിയുടെ വിജയമന്ത്രം
text_fieldsഉന്നത വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തുവെക്കുന്നവരെ എന്നും ആശങ്കപ്പെടുത്തുന്നതാണ് ഏത് തിരഞ്ഞെടുക്കും എന്ന ചിന്ത. അടിസ്ഥാനസൗകര്യവും അർപ്പണബോധവും പരിചയസമ്പത്തുമുള്ള ഫാക്കൽറ്റിയും ലാബ് സ്റ്റാഫും വിജയശതമാനം, പ്ലേസ്മെന്റ് റെക്കോഡ്, ഗവേഷണ സൗകര്യങ്ങൾ, ഓൺലൈൻ ക്ലാസുകൾക്ക് അനുപേക്ഷണീയമായ ഇന്റർനെറ്റ് കണക്ടിവിറ്റി, സ്കിൽസ് സെന്ററുകൾ, തൊഴിൽ ദാതാവാകാൻ സൗകര്യമൊരുക്കുന്ന സംരംഭകത്വ സുസജ്ജത തുടങ്ങിയവയെ കുറിച്ചെല്ലാം അന്വേഷിച്ചശേഷമാണ് ഓരോ രക്ഷിതാവും മക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം ലോകനിലവാരത്തിൽതന്നെ ഉറപ്പുനൽകുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ പതാക വാഹിനിയായ അമൽജ്യോതി എൻജിനീയറിങ് കോളജ്.
മൂന്നു നിലകളിലുള്ള സെൻട്രൽ ലൈബ്രറിക്കു പുറമെ ഡിപ്പാർട്മെന്റ് ലൈബ്രറികൾ, നെക്സ്റ്റ് റിയാലിറ്റി ലാബ്, ഫാബ് ലാബ്, ഐഡിയ ലാബ്, ഹാർഡ്വെയർ ലാബ്, റിസർച് ലാബ് തുടങ്ങിയ നിരവധി ലാബുകൾ, 1500ലേറെ കമ്പ്യൂട്ടറുകൾ, 200 സോളാർ പവർപ്ലാന്റ്, 1120 ജനറേറ്റർ ഉൾപ്പെടെയുള്ള വിപുലമായ ആന്തരിക സംവിധാനം, ഉടൻ പൂർത്തിയാകുന്ന കമ്യൂണിറ്റി റേഡിയോ സ്റ്റേഷൻ, രാജ്യാന്തര നിലവാരത്തിലുള്ള ഫുഡ്കോർട്ട്, ഗെസ്റ്റ്ഹൗസ്, അന്യാദൃശമായ ഹോസ്റ്റൽ ശേഷി, മികച്ച യാത്രാസൗകര്യം, മൂല്യബോധവും ദീർഘവീക്ഷണവുമുള്ള മാനേജ്മെന്റ് തുടങ്ങിയ സവിശേഷതകളാണ് അമൽജ്യോതിയിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്.
റിസൽട്ട് - പ്ലേസ്മെന്റ്
2017-21 ബാച്ച് ബി.ടെക് റിസൽട്ടനുസരിച്ച് സംസ്ഥാനത്തെ 160ഓളം എൻജിനീയറിങ് കോളജുകളിൽ 20ാം സ്ഥാനമാണ് അമൽജ്യോതിക്ക്. സർവകലാശാല ശരാശരിയേക്കാൾ വളരെ ഉയർന്ന വിജയശതമാനമാണ് എന്നും അമൽജ്യോതിയുടേത്. ഫൈനൽ സെമസ്റ്റർ റിസൽട്ട് 97.47 ശതമാനം. 113 പേർ ബി.ടെക് ഓണേഴ്സിന് അർഹത നേടി. ബി.ടെക് ഓട്ടോമൊബൈൽ, മെറ്റലർജി, എം.സി.എ വിഭാഗങ്ങളിൽ നിരവധി റാങ്കുകൾ, എം.സി.എ ഫൈനൽ ഇയർ വിജയം 97.5 ശതമാനം. എം.ടെക്കിന് 100 ശതമാനം. 104 കമ്പനികളിൽ നേരിട്ടും 32 കമ്പനികളിൽ കംബൈൻഡ് ഡ്രൈവിലും പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമായി. ഉന്നതപഠനം, സംരംഭകത്വം എന്നിവ തിരഞ്ഞെടുത്തവർക്ക് 72 പ്ലേസ്മെന്റ് ഓഫറുകൾ ലഭിച്ചു. സർക്യൂട്ട് ബ്രാഞ്ചുകൾ, എം.സി.എ എന്നിവയിൽനിന്ന് ലഭിച്ച പ്ലേസ്മെന്റ് ഓഫറുകൾ 84.
വൈവിധ്യമാർന്ന പ്രോഗ്രാമുകൾ
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഓട്ടോമൊബൈൽ, കെമിക്കൽ, ഐ.ടി, മെറ്റലർജി, ഫുഡ് ടെക്നോളജി എന്നിങ്ങനെ 10 ബ്രാഞ്ചുകളിൽ ബി.ടെക്കിന് 810 സീറ്റുകളും ഒമ്പത് സ്പെഷലൈസേഷനുകളിലായി എം.ടെക്കിന് 129 സീറ്റുകളും രണ്ട് വിഭാഗത്തിൽ എം.സി.എക്ക് 180 സീറ്റുകളുമാണുള്ളത്. ഇത്രയേറെ കോഴ്സുകൾ ഉള്ളതിനാൽ കേന്ദ്ര വിദ്യാഭ്യാസ നയം (2020) അനുസരിച്ച് വിവിധ കോമ്പിനേഷനുകളിൽ ബി.ടെക് മൈനർ, മേജർ കോഴ്സുകൾ ചെയ്യാനുള്ള അവസരവും ഇവിടെ ലഭിക്കുന്നു.
സ്റ്റാർട്ടപ് മേഖലയിലെ സുദൃഢ ചുവടുകൾ
2009ലാണ് ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ് സെന്റർ ഇവിടെ പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തെ കോളജുകളിൽ ആദ്യമായി ഐ.ഇ.ഡി.സി നേടാനായത് അമൽജ്യോതിയുടെ നേട്ടങ്ങളിലൊന്നാണ്. ഇതിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കോളജിൽ സ്ഥാപിതമായിരിക്കുന്ന സ്റ്റാർട്ടപ്സ് വാലി എന്ന ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ 37ലേറെ കമ്പനികൾ പ്രവർത്തിക്കുന്നു. ഇവിടെ ഹരിശ്രീ കുറിച്ചശേഷം മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിയ കമ്പനികൾ 50ലേറെ. അമൽജ്യോതി അലംനൈ വിഭാഗത്തിൽപെട്ട 350ലേറെ പേർ സ്വന്തം സ്റ്റാർട്ടപ്പുകളിൽ വിജയഗാഥ രചിക്കുന്നു.
ഗവേഷണത്തിന്റെ പിൻബലം
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഗവേഷണവും ചേരുമ്പോഴാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ ഏറിയപങ്കും നിറവേറുന്നതും സമൂഹത്തിന് ഗുണമുണ്ടാകുന്നതും. ഡോ. എ.പി.ജെ. അബ്ദുൽകലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ റിസർച് സെന്ററായ അമൽജ്യോതിയിൽ പ്രഗ റിസർച് ഗൈഡുകളുടെ സേവനവും ലഭ്യമാണ്. രാജ്യാന്തര തലത്തിലും അഖിലേന്ത്യാതലത്തിലും ഒട്ടേറെ ഗവേഷണാധിഷ്ഠിത പ്രോജക്ടുകൾ അമൽജ്യോതിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. റിസർച് പ്രോഗ്രാമുകൾക്കും ട്രെയ്നിങ് പ്രോഗ്രാമുകൾക്കുമായി ഡി.എസ്.ടി, എ.ഐ.സി.ടി.ഇ, കെ.ടി.യു, ഐ.എസ്.ആർ.ഒ, കെ.എസ്.സി.എസ്.ടി.ഇ തുടങ്ങിയവയുടെ ധനസഹായം സ്ഥാപനത്തിന് ലഭിക്കുന്നു.
എൻ.ബി.എ, നാക് അംഗീകാരങ്ങൾ
യു.ജി.സിയുടെ കീഴിൽ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ കേരളത്തിലെ 100ലേറെ ന്യൂജനറേഷൻ എൻജിനീയറിങ് കോളജുകളിൽ 'എ'ഗ്രേഡ് നൽകി അംഗീകരിച്ച ആദ്യ സ്വാശ്രയ കോളജ് അമൽജ്യോതിയാണ്. സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ആദ്യമായി നേടിയത് ഇവിടത്തെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വിഭാഗങ്ങൾ ആയിരുന്നു. സിവിൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ എന്നീ വിഭാഗങ്ങളിൽ എൻ.ബി.ഐ അക്രഡിറ്റേഷൻ നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. കേരളാ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ പ്രഥമ ടെക് ഫെസ്റ്റിനും കേരള ടെക്നോളജിക്കൽ കോൺഗ്രസിനും വേദിയായി 2016ൽ തിരഞ്ഞെടുക്കപ്പെട്ടതും അമൽജ്യോതിക്ക് ലഭിച്ച അംഗീകാരങ്ങളാണ്.
അഡ്മിഷൻ വ്യവസ്ഥകളും സ്കോളർഷിപ്പും
ബി.ടെക് പ്രവേശനത്തിന് എൻ.ആർ.ഐ വിദ്യാർഥികൾക്ക് 15 സീറ്റുകളും ഗൾഫ് രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ മക്കൾക്ക് 15 സീറ്റുകളും റിസർവ് ചെയ്തിരിക്കുന്നു. ഈ വിഭാഗങ്ങളിൽപെട്ടവർ പരീക്ഷ എഴുതേണ്ടതില്ല. ഗവൺമെന്റ് മെറിറ്റിൽ പ്രവേശനം നേടുന്ന ഓരോ ബ്രാഞ്ചിലേയും 10 വിദ്യാർഥികൾക്ക് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിന് ഇളവ് ലഭിക്കും. മാനേജ്മെന്റ് മെറിറ്റ് ലിസ്റ്റിൽ പ്രവേശനം ലഭിക്കുന്ന ഉയർന്ന റാങ്കിലെ 10 കുട്ടികൾക്ക് ട്യൂഷൻ ഫീസിൽ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. എം.ടെക് വിദ്യാർഥികൾക്ക് പ്രതിമാസം 5000 രൂപ ടീച്ചിങ് അസിസ്റ്റൻസായി നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.