ഐ.ഐ.എം-ഐ വിദ്യാർഥിക്ക് 1.14 കോടി വാർഷികശമ്പളത്തിൽ ജോലി
text_fieldsഇന്ദോർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്ദോറിലെ വിദ്യാർഥിക്ക് 1.14 കോടി രൂപ വാർഷിക ശമ്പളമുള്ള ആഭ്യന്തര ജോലി ലഭിച്ചു.
മുൻതവണത്തെ പ്ലേസ്മെന്റിനേക്കാൾ 65 ലക്ഷം രൂപ കൂടുതലാണെന്നും ഐ.ഐ.എം-ഐ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ സെഷനിൽ ലഭിച്ച ഉയർന്ന ശമ്പളം 49 ലക്ഷം രൂപയാണ്. ഇത്തവണ 160ലധികം ആഭ്യന്തര, വിദേശ കമ്പനികൾ 568 വിദ്യാർഥികൾക്ക് ശരാശരി 30.21 ലക്ഷം രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്.
രണ്ടുവർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലെയും (പി.ജി.പി) അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റിലെയും (ഐ.പി.എം) വിദ്യാർഥികളാണ് ജോലി നേടിയത്. രണ്ട് കോഴ്സുകളും എം.ബി.എക്ക് തുല്യമായി കണക്കാക്കുന്നു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭിച്ചത് കൺസൾട്ടൻസി മേഖലയിൽനിന്നാണ് -29 ശതമാനം.
ജനറൽ മാനേജ്മെന്റ് ആൻഡ് ഓപറേഷൻസ് 19 ശതമാനം, ഫിനാൻസ് -മാർക്കറ്റിങ് 18 ശതമാനം വീതം, ഇൻഫർമേഷൻ ടെക്നോളജി 16 ശതമാനം എന്നിങ്ങനെയാണ് മറ്റ് മേഖലകൾക്ക് ലഭിച്ച തൊഴിൽ വാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.