Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ടുവിൽ തൊഴിൽ...

പ്ലസ്​ടുവിൽ തൊഴിൽ മാർഗനിർദേശവും; അധ്യാപകർക്ക്​ ഇൗ മാസം 20 മുതൽ പരിശീലനം

text_fields
bookmark_border
പ്ലസ്​ടുവിൽ തൊഴിൽ മാർഗനിർദേശവും; അധ്യാപകർക്ക്​ ഇൗ മാസം 20 മുതൽ പരിശീലനം
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ​ഠ​ന​ത്തോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന/​ജോ​ലി​സാ​ധ്യ​ത​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തു​ട​ക്ക​മി​ടു​ന്നു. ഇ​തി​ന്​ മു​ഴു​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കും പ്ര​ത്യേ​ക​ ക​രി​യ​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​രി​പാ​ടി ക​രി​യ​ർ ഗൈ​ഡ​ൻ​സ്​ ആ​ൻ​ഡ്​​ അ​ഡോ​ള​സ​ൻ​റ്​ ​കൗ​ൺ​സ​ലി​ങ്​ സെ​ല്ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ സെ​പ്​​റ്റം​ബ​ർ 20 മു​ത​ൽ ഒ​ക്​​ടോ​ബ​ർ ആ​റു​​വ​രെ ന​ട​ക്കും. ഒാ​രോ വി​ഷ​യ​ത്തി​നും അ​ധ്യ​യ​ന​ത്തോ​ടൊ​പ്പം തു​ട​ർ​പ​ഠ​ന സാ​ധ്യ​ത​ക​ളും തൊ​ഴി​ൽ​മേ​ഖ​ല​ക​ളും കു​ട്ടി​ക​ൾ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​​ ല​ക്ഷ്യം. 'I am a Teacher ; I am a Career Guide' എ​ന്ന ​േപ​രി​ലാ​ണ്​ അ​ധ്യാ​പ​ക​രു​ടെ പ​രി​ശീ​ല​നം.

ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​രോ വി​ഷ​യ​ത്തി​െൻറ​യും തു​ട​ർ​പ​ഠ​ന സാ​ധ്യ​ത​ക​ളും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള മു​ൻ​നി​ര സ്​​ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ൽ​മേ​ഖ​ല, ഗ​വേ​ഷ​ണ സാ​ധ്യ​ത എ​ന്നി​വ​യും പ​രി​ച​യ​പ്പെ​ടു​ത്തു​മെ​ന്ന് സ്​​റ്റേ​റ്റ് കോ​ഓ​ഡി​നേ​റ്റ​ർ​ ഡോ. ​അ​സീം അ​റി​യി​ച്ചു. നി​ല​വി​ൽ സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ലും ഒ​രു അ​ധ്യാ​പ​ക​ൻ ക​രി​യ​ർ ഗൈ​ഡാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്നു​ണ്ട്. സൂം ​പ്ലാ​റ്റ്ഫോം, സി.​ജി.​എ.​സി യൂ​ട്യൂ​ബ്​ ചാ​ന​ൽ എ​ന്നി​വ വ​ഴി 17 സെ​ഷ​നാ​യാ​ണ് പ​രി​ശീ​ല​നം. ചോ​ദ്യോ​ത്ത​ര​വേ​ള​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers training
News Summary - And career guidance at Plus Two; Training for teachers from the 20th of this month
Next Story