അണ്ണാമല സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് അംഗീകാരമില്ലെന്ന് യു.ജി.സി
text_fieldsതിരുവനന്തപുരം: അണ്ണാമല സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കെതിരെ മുന്നറിയിപ്പുമായി യു.ജി.സി. സർവകലാശാലക്ക് ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒ.ഡി.എൽ) രീതിയിൽ കോഴ്സ് നടത്താൻ 2014-15 അധ്യയനവർഷം വരെ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. മുൻകൂർ അനുമതിയില്ലാതെ അണ്ണാമല സർവകലാശാല നടത്തുന്ന കോഴ്സുകൾ അസാധുവാണെന്നും ഇതുവഴി വിദ്യാർഥികളുടെ കരിയറിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് സർവകലാശാല മാത്രമാകും ഉത്തരവാദിയെന്നും യു.ജി.സി വ്യക്തമാക്കുന്നു.
യു.ജി.സി അംഗീകാരമില്ലാതെ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്ന സർവകലാശാല നടപടി 2017, 2020 വർഷങ്ങളിലെ യു.ജി.സി റെഗുലേഷനുകളുടെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.