പ്രഗതി, സാക്ഷം, സ്വനാഥ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ 31 വരെ
text_fieldsഅഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (AICTE) 2022-23 വർഷത്തേക്കുള്ള പ്രഗതി, സാക്ഷം, സ്വനാഥ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. വിജ്ഞാപനം www.aicte-india.orgൽ. കഴിഞ്ഞവർഷത്തെ (2021-22) സ്കോളർഷിപ്പുകൾ പുതുക്കാനും അപേക്ഷിക്കാം.
എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഡിഗ്രി/ഡിപ്ലോമ മുതലായ സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രഗതി സ്കോളർഷിപ്പിനും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സാക്ഷം സ്കോളർഷിപ്പിനും അപേക്ഷിക്കാം. https://scholarships.gov.inൽ ഇതിനുള്ള സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾ https://www.aicte-pragati-saksham-gov.in/ൽ ലഭിക്കും.
സ്വനാഥ് സ്കോളർഷിപ്പുകൾക്ക് അനാഥർ, കോവിഡ് മൂലം രക്ഷാകർത്താക്കൾ മരിച്ചവരുടെ കുട്ടികൾ, കേന്ദ്ര സായുധസേനകളിൽ വീരചരമം പ്രാപിച്ചവരുടെ കുട്ടികൾ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് അർഹത. വാർഷിക കുടുംബവരുമാനം എട്ടു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. റെഗുലർ സാങ്കേതിക ഡിഗ്രി/ഡിപ്ലോമതല കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ എ.ഐ.സി.ടി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഓരോ വർഷവും 2000 സ്കോളർഷിപ്പുകളാണ് നൽകുക. വാർഷിക സ്കോളർഷിപ് തുക 50,000 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.