ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്; അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതത്തിൽ പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപെട്ട വിദ്യാർഥികളിൽനിന്ന് 2020-21 അധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടിയവർക്ക് അപേക്ഷിക്കാം. 15,000 രൂപയാണ് സ്‌കോളർഷിപ്.
ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിെൻറ അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in ലൂടെ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 27. ഫോൺ: 04712300524, 2302090.
ന്യൂനപക്ഷ, ഭിന്നശേഷി പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്
തിരുവനന്തപുരം: 2021-2022 അധ്യയന വർഷത്തെ പോസ്റ്റ്മെട്രിക് ന്യൂനപക്ഷ സ്‌കോളർഷിപ്, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി.
ആധാർ കാർഡിൽ തെറ്റുകൾ തിരുത്തിയതിെൻറ ഭാഗമായി വ്യത്യാസങ്ങൾ വന്നിട്ടുള്ളവർക്കും അപേക്ഷിക്കാം. ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഫ്രഷ്, റിന്യൂവൽ അപേക്ഷകർക്ക് തൊട്ട് മുൻവർഷത്തെ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയിൽ ഈ അധ്യയന വർഷം ഇളവ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in. ഫോൺ: 9446096580, 0471-2306580, ഇ-മെയിൽ: postmatricscholarship@gmail.com.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.