കോഴിക്കോട് എൻ.ഐ.ടിയിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകോഴിക്കോട് എൻ.ഐ.ടിയിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സ്കീമുകളിലെ പ്രോഗ്രാമുകൾ (മൺസൂൺ സെമസ്റ്റർ) 2022 ഇവയാണ്:
സ്കീം ഒന്ന്: ഫുൾ ടൈം പിഎച്ച്.ഡി, ഡയറക്ട് പിഎച്ച്.ഡി (ബി.ടെക്കിനുശേഷം) എന്നിവക്ക് ഈ സ്കീമിൽ അപേക്ഷിക്കാം. (ജെ.ആർ.എഫ്/യു.ജി.സി/നെറ്റ്/സി.എസ്.ഐ.ആർ/കെ.എസ്.സി.എസ്.ടി.ഇ/ ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്/ഗവ. ഫെലോഷിപ്പുകൾക്കൊപ്പം).
സ്കീം രണ്ട്: സെൽഫ് സ്പോൺസർ ചെയ്യുന്ന വിഭാഗത്തിന് കീഴിലുള്ള മുഴുവൻ സമയ വിദ്യാർഥികൾ.
സ്‌കീം മൂന്ന്: ഫുൾ ടൈം (സ്‌പോൺസർ ചെയ്‌തത്)/വ്യവസായ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ഉള്ള വിദ്യാർഥികൾക്കുള്ള രജിസ്‌ട്രേഷൻ.
സ്‌കീം നാല്: ഇന്റേണൽ രജിസ്‌ട്രേഷൻസ്- കോഴിക്കോട് എൻ.ഐ.ടിയിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാർ/കോഴിക്കോട് എൻ.ഐ.ടിയിൽ ഫണ്ട് ചെയ്ത പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന റിസർച് സ്റ്റാഫ്.
വകുപ്പുകൾ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്.
സ്കൂളുകൾ: ബയോടെക്നോളജി, മെറ്റീരിയൽസ് സയൻസ്, എൻജിനീയറിങ്, മാനേജ്മെന്റ് സ്റ്റഡീസ്. നിലവിൽ പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്ക് രണ്ടുവിഭാഗങ്ങൾക്ക് കീഴിൽ സ്കീം ഒന്നിന് അപേക്ഷിക്കാം: (i) വ്യക്തിഗത വകുപ്പുകൾ/സ്‌കൂളുകൾ വ്യക്തമാക്കിയ പ്രകാരം ഉചിതമായ ബ്രാഞ്ച്/പഠന വിഭാഗത്തിൽ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർഥികൾക്കുള്ള റെഗുലർ ഫുൾടൈം പ്രോഗ്രാം (ii) മികച്ച അക്കാദമിക് റെക്കോഡും ഗവേഷണ അഭിരുചിയുമുള്ള ബി.ടെക്/ബി.ഇ/ബി.ആർസ്/ബി പ്ലാൻ ബിരുദധാരികൾക്കുള്ള ഡയറക്ട് പിഎച്ച്.ഡി പ്രോഗ്രാം. ഈ സ്കീമിനുകീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പിന് അർഹതയുണ്ട്.അപേക്ഷ ഫീസ്: എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ, മറ്റുള്ളവർക്ക് 1,000 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് മൂന്ന്. വിവരങ്ങൾ www.nitc.ac.in വെബ്സൈററിലെ അഡ്മിഷൻസ്' ലിങ്കിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.