സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിലെ 104 സർക്കാർ ഐ.ടി.ഐ കളിലായി 72 ഏകവത്സര, ദ്വിവൽസര, ആറ് മാസ ട്രേഡുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ ആറു മുതല്‍ 29 വരെ അപേക്ഷിക്കാം. ഓൺലൈൻ മുഖേനയാണ് ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷ നൽകേണ്ടത്.
https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പ്രോസ്‍പെക്ടസും മാർഗ നിർദേശങ്ങളും വകുപ്പ് വെബ്‍സെറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.
വെബ്‍സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐ കളിലേക്കും പ്രവേശത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ.ടി.ഐ യുടെയും വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും.
അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി അഡ്മിഷൻ ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർഥികൾ സ്വയം തെരെഞ്ഞെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.