37 സ്വാശ്രയ കോളജുകളിലേക്ക് ബി.ഫാം, ഫാം.ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsകോട്ടയം: കേരളത്തിലെ സ്വാശ്രയ ഫാർമസി കോളജുകളുടെ സംഘടനയായ കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ഫാർമസി കോളജ് മാനേജ്‌മെന്‍റ് അസോസിയേഷൻ (കെ.എസ്.എസ്.പി.സി.എം.എ) 2022-23 അധ്യയന വർഷം അസോസിയേഷന്റെ കീഴിലുള്ള 37 ഫാർമസി കോളജുകളിലേക്ക് ബി.ഫാം, ഫാം.ഡി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് www.ksspcma.com സന്ദർശിക്കുക. ഓൺലൈൻ അപേക്ഷക്കുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 16. അപേക്ഷ ഫീസ് 1000 രൂപയാണ്. താഴെ പറയുന്ന അക്കൗണ്ടിലേക്ക് ഓൺലൈനായി അടക്കാവുന്നതാണ്. അക്കൗണ്ട് നമ്പർ 0552053000001348 ഐ.എഫ്.എസ്.സി - SIBL0000552 - SIB നോർത്ത് ചാലക്കുടി ബ്രാഞ്ച്. നാലുവർഷത്തെ ബി.ഫാം (ബാച്ച്ലർ ഓഫ് ഫാർമസി), ആറുവർഷം കാലാവധിയുള്ള ഇൻറഗ്രേറ്റഡ് പി.ജി കോഴ്‌സായ ഫാം.ഡി (ഡോക്ടർ ഓഫ് ഫാർമസി), രണ്ടു വർഷംകൊണ്ട് നേടാവുന്ന ഡിപ്ലോമ കോഴ്സ് ഡി.ഫാം (ഡിപ്ലോമ ഇൻ ഫാർമസി) എന്നീ കോഴ്സുകൾക്ക് പ്ലസ് ടു മാർക്കാണ് അടിസ്ഥാന യോഗ്യത. ഈ മൂന്നു കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കെ.എസ്.എസ്.പി.സി.എം.എ ആണ് മാനേജ്മെന്‍റ് ക്വോട്ട പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നത്. ഇതിന് കീം പരീക്ഷ യോഗ്യത ആവശ്യമില്ലെന്ന് പ്രസിഡന്റ് ഫാ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്‌കോപ്പയും സെക്രട്ടറി രജിതൻ ഇ.പി.ബിയും അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ 9447450612, 9188909074.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.