പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്‍ററിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsമാഹി: പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്‍ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം (കോ-ഓപറേഷൻ), ബി.ബി.എ (ലോജിസ്റ്റിക്സ്), എയർലൈൻ ആൻറ് കാർഗോ മാനേജ്മെൻറ്, എം.വോക് ഫാഷൻ ടെക്നോളജി, ബി.വോക് കോഴ്സുകളായ ഫാഷൻ ടെക്നോളജി, ജേണലിസം ആൻറ് മാസ് കമ്മ്യൂണിക്കേഷൻ, ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻറ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ഡിപ്ലോമ കോഴ്സുകളായ റേഡിയോഗ്രഫി ആൻറ് ഇമേജിങ്ങ് ടെക്നോളജി, ടൂറിസം ആൻറ് സർവ്വീസ് ഇൻഡസ്ട്രി എന്നീ റഗുലർ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
കേരളത്തിലുള്ളവർക്കും അപേക്ഷിക്കാം. ജൂൺ ഏഴ് മുതലാണ് അപേക്ഷിക്കേണ്ടത്. https://puccmaheadm.samarth.edu.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകാം. ഹെൽപ് ഡെസ്ക് നമ്പറുകൾ: 0490 2332622, +91 9207982622, +91 86067 9754.
മാഹി കോളജ് പ്രവേശനം: ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാഹി: മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിലേക്ക് 2023-24 അധ്യയന വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ഏഴ് മുതൽ സ്വീകരിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ 28. എസ്.സി/എസ്.ടി വിഭാഗത്തിന് 150 രൂപയും മറ്റു വിഭാഗങ്ങൾക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്. വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in എന്ന കോളജ് വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.