കായിക പരിശീലകനാകാം
text_fieldsസ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പട്യാലയിലെ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് 2024-25 വർഷത്തെ സ്പോർട്സ് കോച്ചിങ് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. 62ാമത് ബാച്ചാണിത്. ഇനി പറയുന്ന 26 ഇനങ്ങളിലാണ് പരിശീലനം.
അമ്പെയ്ത്ത് (സീറ്റുകൾ 30), അത്ലറ്റിക്സ് 75, ബാഡ്മിന്റൺ 20, ബാസ്കറ്റ്ബാൾ 30, ബോക്സിങ് 50, കനോയിങ് ആൻഡ് കയാക്കിങ് 15, സൈക്ലിങ് 30, ഫെൻസിങ് 30, ഫുട്ബാൾ 50, ജിംനാസ്റ്റിക്സ് 20, ഹാൻഡ്ബാൾ 20, ഹോക്കി 50, ജൂഡോ 30, കബഡി 30, ഖോ ഖോ 20, റോവിങ് 10, ഷൂട്ടിങ് 20, നീന്തൽ 20, ടേബിൾ ടെന്നിസ് 20, തൈക്വാൻഡോ 20, ടെന്നിസ് 20, വോളിബാൾ 30, വെയ്റ്റ് ലിഫ്റ്റിങ് 30, ഗുസ്തി 50, വുഷു 25, യോഗാസന 20. ആകെ 765 പേർക്കാണ് പ്രവേശനം. ഇതിന് പുറമെ ഓരോ സ്പോർട്സ് ഇനത്തിലും 4 സീറ്റു വീതം (2 പുരുഷന്മാർക്കും 2 വനിതകൾക്കും) ആകെ 104 സൂപ്പർ ന്യൂമററി സീറ്റുകൾകൂടി സൃഷ്ടിച്ച് പരിശീലനം നൽകും.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം വിശദമായ പ്രവേശന വിജ്ഞാപനം www.nsnis.orgൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 1500 രൂപ. ഓൺലൈനായി www.dipsc.nsnis.in ൽ ഏപ്രിൽ 19 വരെ അപേക്ഷിക്കാം. തെറ്റ് തിരുത്തുന്നതിന് ഏപ്രിൽ 20, 21 തീയതികളിൽ സൗകര്യം ലഭിക്കും.
ഓൺലൈൻ അഡ്മിഷൻ ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. ജൂൺ 2 ഞായറാഴ്ചയാണ് അഡ്മിഷൻ ടെസ്റ്റ്.
പ്രവേശനം ലഭിക്കുന്നവർ ആദ്യഗഡുവായി ട്യൂഷൻ ഫീസ് അടക്കം വിവിധ ഇനങ്ങളിൽ മൊത്തം 59800 രൂപ അടക്കണം. അന്വേഷണങ്ങൾക്ക് nsnisacademics@gmail.com എന്ന ഇ-മെയിലിലും 0175-2394261 എന്ന ഫോൺ നമ്പരിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.