കോളജ് വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്, ഹിന്ദി സ്കോളർഷിപ്, സംസ്കൃത സ്കോളർഷിപ് തുടങ്ങിയവക്ക് ഡിസംബർ ഒന്നുവരെ www.dcescholarship.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ പ്രിൻറൗട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് ഡിസംബർ ഏഴിനകം നൽകണം.
സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ് (ഫ്രഷ്/റിന്യൂവൽ) അപേക്ഷകർ ഒന്നാം വർഷ ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർഥികളായിരിക്കണം. യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക് വേണം. രക്ഷാകർത്താവിെൻറ വാർഷിക വരുമാനം ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
മെറിറ്റടിസ്ഥാനത്തിൽ പോസ്റ്റ് ഇൻറർ സ്റ്റേജിൽ ആർട്സ്, സയൻസ് വിഭാഗങ്ങളിൽ ആറുപേർക്കു വീതവും കോമേഴ്സിൽ മൂന്നു പേർക്കും ബിരുദാനന്തര ബിരുദത്തിന് ഓരോ വിഭാഗത്തിലെയും ആദ്യത്തെ കുട്ടിക്കും വരുമാന പരിധി നോക്കാതെ സ്കോളർഷിപ് നൽകും.
ബിരുദ വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപയും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 1500 രൂപയും ലഭിക്കും.സംസ്ഥാന സിലബസ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ് ടു ആദ്യ അവസരത്തിൽ പാസായ ശേഷം ബി.എ/ബി.എസ്സി/ബി.കോം കോഴ്സിന് ഒന്നാം വർഷ പ്രവേശനം നേടിയവർക്കും 60 ശതമാനം മാർക്കോടെ യോഗ്യത പരീക്ഷ പാസായി ബിരുദാനന്തര കോഴ്സുകൾക്ക് ചേർന്നവർക്കും ഹിന്ദി സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്കോളർഷിപ്പാണിത്. വെബ്സൈറ്റിലെ Hindi Scholarship (HS) എന്ന ലിങ്കിൽ അപേക്ഷ നൽകാം. വരുമാന പരിധിയില്ല. വിവരങ്ങൾക്ക് www.dcescholarship.kerala.gov.in. ഫോൺ: 0471-2306580, 9446096580, 9446780308.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.