ജെ.ഇ.ഇ അഡ്വാൻസ്ഡിന് 17 വരെ അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2020 പരീക്ഷക്കുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
െഎ.െഎ.ടികളിൽ പ്രേവശനം ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ jeeadv.ac.in വെബ്സൈറ്റിലൂടെ സെപ്റ്റംബർ 17നകം അപേക്ഷിക്കണം. ഫീ അടക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 18 ആണ്.
ജെ.ഇ.ഇ മെയിനിെൻറ ഫലം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ നിർദിഷ്ട മാർക്ക് നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്.
പൊതു റാങ്ക്ലിസ്റ്റിൽ 90.3765335 ശതമാനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 70.2435518 ശതമാനവും ഒ.ബി.സിക്ക് 72.8887969 ശതമാനവും എസ്.സിക്ക് 50.1760245 ശതമാനവും എസ്.ടി വിഭാഗത്തിന് 39.0696101 ശതമാനവുമാണ് കട്ട്ഒാഫ് മാർക്ക്. സെപ്റ്റംബർ 27നാണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂറാണ് ഒാരോ വിഷയങ്ങൾക്കും പരീക്ഷാസമയം. ഒക്ടോബർ അഞ്ചിന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.