സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫിസർ നിയമനം
text_fieldsകാലടി: സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫിസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവർഷത്തേക്കാണ് നിയമനം. ശമ്പളം യു.ജി.സി സ്കെയിലിൽ 1,44,200- 2,18,200. യോഗ്യത: എ.സി.എ അല്ലെങ്കിൽ എഫ്.സി.എ. അല്ലെങ്കിൽ ഐ.സി.ഡബ്ല്യു.എ. സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ടിങ് മേഖലയിൽ അഞ്ച് വർഷം പരിചയമുള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തരബിരുദം നേടിയവർക്കും അപേക്ഷിക്കാം.
പ്രായം 35നും 45നും ഇടയിൽ. നേരിട്ടുള്ള നിയമനമാണ്. കേന്ദ്ര/സംസ്ഥാന/മറ്റ് സർവിസുകളിലുള്ളവർക്ക് ഡെപ്യൂട്ടേഷനും അനുവദിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.