എസ്.ബി.ഐയിൽ അപ്രന്റീസ്: ഒഴിവുകൾ 6160
text_fieldsസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള എസ്.ബി.ഐ ബ്രാഞ്ചുകളിലായി ആകെ 6160 ഒഴിവുകളുണ്ട്. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കേരളത്തിൽ 424 പേർക്കാണ് അവസരം. ഒരുവർഷത്തെ പരിശീലനം നൽകും. ഒരാൾക്ക് ഒരു സംസ്ഥാനത്തിലേക്കാണ് അപേക്ഷിക്കാവുന്നത്. പ്രതിമാസം 15,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ക്ലർക്ക്/ജൂനിയർ അസോസിയേറ്റ്സ് നിയമനത്തിന് വെയിറ്റേജ് നൽകും.
അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 1.8.2023ൽ 20 വയസ്സ് തികഞ്ഞിരിക്കണം. 28 വയസ്സ് കവിയരുത്. SC/ST/OBC/PWBD വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.വിജ്ഞാപനം https://bank.sbi.careersൽ. നിർദേശാനുസരണം ഓൺലൈനായി സെപ്റ്റംബർ 21വരെ അപേക്ഷ സമർപ്പിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കേരളീയർക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചോദ്യപേപ്പറുകൾ തിരഞ്ഞെടുക്കാം. കേരളത്തിൽ ലഭ്യമായ ജില്ലതല ഒഴിവുകൾ: തിരുവനന്തപുരം 73, കൊല്ലം -37, പത്തനംതിട്ട -22, ആലപ്പുഴ -33, കോട്ടയം -48, ഇടുക്കി -8, എറണാകുളം -54, തൃശൂർ -35, പാലക്കാട് -38, മലപ്പുറം -17, കോഴിക്കോട് -34, വയനാട് -8, കണ്ണൂർ -10, കാസർകോഡ് -7. സംവരണം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ പരീക്ഷാകേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.