പ്ലസ്ടുവിന് ഉന്നത വിജയം നേടിയ 35,800 പേർക്ക് സ്കൂട്ടർ നൽകുമെന്ന് അസം സർക്കാർ
text_fieldsഗുവാഹത്തി: ഈ വർഷം പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ 35,800 വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂട്ടറുകൾ നൽകുമെന്ന പ്രഖ്യാപനവുമായി അസം സർക്കാർ. പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയ 29,748 പെൺകുട്ടികൾക്കും 75 ശതമാനം മാർക്ക് നേടിയ 6,052 ആൺകുട്ടികൾക്കുമാണ് സ്കൂട്ടറുകൾ നൽകുക.
മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. 258.9 കോടി രൂപയാണ് ഇതിനായി സംസ്ഥാന സർക്കാർ വകയിരുത്തിയത്. സ്കൂട്ടറുകൾ നവംബർ 30 മുതൽ വിതരണം ചെയ്യുമെന്നും ഉദ്ഘാടന ചടങ്ങ് കാമരൂപ് ജില്ലയിൽ നടക്കുമെന്നും മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു.
ഗുണഭോക്താക്കൾക്ക് രജിസ്ട്രേഷനും ഇൻഷൂറൻസിനുമുള്ള സാമ്പത്തിക സഹായം നോഡൽ പ്രിൻസിപ്പൽമാർ മുഖേന വിദ്യാഭ്യാസവകുപ്പ് നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പ്രഫഷനൽ കോളജുകളിൽ നിശ്ചിത ശമ്പളത്തിൽ ജോലി ചെയ്യുന്ന അസിസ്റ്റന്‍റ് പ്രഫസർമാരുടെ ശമ്പളം 55,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.