അസിസ്റ്റന്റ് ഇന്റലിജൻസ് ഓഫിസർ (ടെക്നിക്കൽ): ഒഴിവുകൾ 226
text_fieldsഅസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്-2 (ടെക്നിക്കൽ) തസ്തികയിൽ നിയമനത്തിന് ഇന്റലിജൻസ് ബ്യൂറോ അപേക്ഷകൾ ക്ഷണിച്ചു. ഭാരതീയരായ യുവ എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ആകെ 226 ഒഴിവുകളുണ്ട്. (കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി 79, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 147). ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് ‘സി’ നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 44900-1,42,400 രൂപയാണ്.
അടിസ്ഥാന ശമ്പളത്തിന് പുറമെ ക്ഷാമബത്ത, വീട്ടുവാടക ബത്ത, ചികിത്സാ സഹായം, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.mha.gov.inൽ ലഭിക്കും. ബന്ധപ്പെട്ട ഡിസിപ്ലിനിൽ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ ഉണ്ടാവണം.
അക്കാദമിക് മികവോടെ ഇലക്ട്രോണിക്സ്/ഇ.സി/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ എം.എസ്സി (ഇലക്ട്രോണിക്സ്/ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ഇ.സി/കമ്പ്യൂട്ടർ സയൻസ്) MC ????? യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രായപരിധി 12.1.2024ൽ 18-27 വയസ്സ്. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.
നിർദേശാനുസരണം ഓൺലൈനായി ഡിസംബർ 23 മുതൽ ജനുവരി 12 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.