നെഹ്റു കോളജ് ഓഫ് എൻജിനീയറിങ്ങിനും ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിങ്ങിനും സ്വയംഭരണ പദവി
text_fieldsതിരുവില്വാമല: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സംരംഭമായ പാമ്പാടിയിലെ നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്ററിനും ലക്കിടിയിലെ ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്കും സ്വയംഭരണാവകാശ പദവി ലഭിച്ചു. അടുത്ത 10 വർഷത്തേക്കാണ് യു.ജി.സിയുടെ അംഗീകാരം. 1968ലാണ് ഇവ സ്ഥാപിച്ചത്. ഐ.എസ്.ആർ.ഒയുമായി സഹകരിച്ചു പിസാറ്റ് സാറ്റലൈറ്റ് വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹ ദൗത്യത്തിലും നെഹ്റു കോളജ് വിദ്യാർഥികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.
കോളജിലെ എൻ.സി.സിയും എൻ.എസ്.എസും സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. കോളജിൽ IEEE, IEDC, ISTE തുടങ്ങിയ വിവിധ സാങ്കേതിക സംഘടനകൾ വിദ്യാർഥികളിൽ നൂതനമായ സാങ്കേതിക പരിജ്ഞാനം വളർത്തിയെടുക്കാൻ പ്രവർത്തിച്ചുവരുന്നു. ഹോം ഫോർ ഹോംലെസ്, സഹപാഠിക്കൊരു കൈത്താങ്ങ് തുടങ്ങിയ വിവിധ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുമായി നെഹ്റു കോളജ് എന്നും മുന്നിലുണ്ട്.
നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനു കീഴിലുള്ള അഞ്ച് കോളജുകളും ഓട്ടോണോമസ് പദവി നേടിയിട്ടുണ്ട്. പാമ്പാടിയിലെ നെഹ്റു കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് റിസർച്ച് സെന്റർ, ലക്കിടിയിലെ ജവഹർലാൽ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, കോയമ്പത്തൂരിലെ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഓട്ടോണോമസ് പദവി നേടിയവ. 2024-25 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: 7510331777.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.