ആയുർവേദ, ഹോമിയോ കോഴ്സ്
text_fieldsതിരുവനന്തപുരം: ബിരുദാനന്തര ബിരുദ ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമിയോ കോഴ്സ് പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. സംവരണ ആനുകൂല്യത്തിന് അർഹരായവർ ബന്ധപ്പെട്ട അധികാരികളിൽനിന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കേണ്ടതും നിർദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഓരോ കാറ്റഗറിക്കും റവന്യൂ അധികാരികൾ നിശ്ചയിച്ചിട്ടുള്ള കാലാവധിക്ക് ഉള്ളിലുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി സൂക്ഷിക്കണം. വിവരങ്ങൾക്ക് www.cee.kerala.gov.in . ഹെൽപ് ലൈൻ നമ്പർ : 0471 2525300
ഫാർമസി (ഹോമിയോ) സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്സ് ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽനിന്ന് പ്രിന്റ് എടുത്ത ഫീ പേമെന്റ് സ്ലിപ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471-2560363, 364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.