ആയുർവേദ, സിദ്ധ, യുനാനി സീറ്റ് ഒഴിവ്; കേരള സർക്കാറിന് നോട്ടീസ്
text_fieldsന്യൂഡൽഹി: കേരളത്തിലെ 11 സ്വകാര്യ ആയുർവേദ കോളജുകളിലും ഓരോ സിദ്ധ, യുനാനി കോളജുകളിലും ഒഴിഞ്ഞുകിടക്കുന്ന 70 ശതമാനം സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്താൻ മാനേജ്മെന്റുകൾ സമർപ്പിച്ച ഹരജിയിൽ കേരള സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ആയുർവേദ, സിദ്ധ, യുനാനി കോളജ് മാനേജ്മെന്റ് അസോസിയേഷൻ അഡ്വ. സുൽഫിക്കർ അലി മുഖേന സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും ദീപാങ്കർ ദത്തയും നോട്ടീസ് അയച്ചത്. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
രണ്ട് റൗണ്ട് അലോട്ട്മെന്റും സർക്കാർ അലോട്ട്മെന്റും കഴിഞ്ഞ ശേഷവും 70 ശതമാനം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യമാണെന്നും അതുകൊണ്ടാണ് വീണ്ടുമൊരു അലോട്ട്മെന്റ് ആവശ്യപ്പെടുന്നതെന്നും അസോസിയേഷൻ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.