ബി.ഫാം ലാറ്ററൽ എൻട്രി: 16 വരെ അപേക്ഷിക്കാം
text_fieldsഡി.ഫാം വിജയികൾക്ക് ലാറ്ററൽ എൻട്രി വഴി ബി.ഫാം കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 16ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനവും പ്രോസ്പെക്ടസും www.cee.kerala.gov.inൽ. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ഫാർമസി ഡിപ്ലോമ (ഡി.ഫാം). പ്രായപരിധിയില്ല.
പ്രവേശന കൗൺസലിങ് സമയത്ത് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷഫീസ്: ജനറൽ 800 രൂപ, എസ്.സി 400 രൂപ. പട്ടികവർഗക്കാർക്ക് ഫീസില്ല. പ്രവേശനപരീക്ഷ തീയതി പിന്നീട് അറിയിക്കും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ 120 ചോദ്യങ്ങളടങ്ങിയ ഒരു പേപ്പറാണുള്ളത്. പരീക്ഷ സ്കീമും സിലബസും പ്രോസ്പെക്ടസിലുണ്ട്. അഡ്മിറ്റ് കാർഡ് പരീക്ഷക്കു മുമ്പായി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.