ബാങ്ക് പ്രബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി: ഒഴിവുകൾ 3049
text_fieldsദേശസാത്കൃത ബാങ്കുകളിലേക്ക് പ്രബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നതിന് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. 2024-25 വർഷത്തേക്ക് 3049 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-2000, കനറാ ബാങ്ക്-500, ബാങ്ക് ഓഫ് ഇന്ത്യ-224, പഞ്ചാബ് നാഷനൽ ബാങ്ക്-200, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്-125 എന്നിങ്ങനെയാണ് നിലവിലുള്ള ഒഴിവുകൾ. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഴിവുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.സി/പി.ഡബ്ല്യു.ബി.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് സംവരണമുണ്ട്. സമഗ്രവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.inൽ ലഭിക്കും.
ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20-30. എസ്.സി/എസ്.ടി അഞ്ചു വർഷം, ഒ.ബി.സി നോൺ ക്രീമിലെയർ മൂന്നു വർഷം, പി.ഡബ്ല്യു.ബി.ഡി 10 വർഷം. വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും വയസ്സിളവുണ്ട്.
നികുതിയടക്കം അപേക്ഷഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 21 വരെ അപേക്ഷ സമർപ്പിക്കാം. 2023 സെപ്റ്റംബർ/ഒക്ടോബറിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവരെ നവംബറിൽ നടത്തുന്ന മെയിൻ പരീക്ഷക്ക് ക്ഷണിക്കും.
പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ പരീക്ഷകേന്ദ്രങ്ങളാണ്. മെയിൻ പരീക്ഷക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷകേന്ദ്രങ്ങളായി അനുവദിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ. കട്ട് ഓഫ് സ്കോർ പരിഗണിച്ച് ഷോർട്ട്ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. ഏപ്രിലിൽ നിയമനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.