ബനാറസ് ഹിന്ദു വാഴ്സിറ്റിയിൽ യു.ജി, പി.ജി കോഴ്സുകളിൽ പ്രവേശനം
text_fieldsവാരാണസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയുടെ 2018ലെ അണ്ടർ ഗ്രാജ്വേറ്റ് (യു.ജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) കോഴ്സുകളിലേക്കുള്ള പ്രേവശനപരീക്ഷയുടെ വിജ്ഞാപനമായി.
‘യു.ജി’ കോഴ്സുകളിലേക്കും ‘പി.ജി’ കോഴ്സുകളിലേക്കും പ്രത്യേക എൻട്രൻസ് ടെസ്റ്റുകൾ നടത്തും. കേരളം ഉൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാർഥികൾക്ക് പ്രവേശനം തേടാവുന്നതാണ്. വൈവിധ്യമാർന്ന നിരവധി വിഷയങ്ങളിലാണ് പഠനാവസരം. പ്രഫഷനൽ കോഴ്സുകളും ഇതിൽെപടും. പ്രവേശന വിജ്ഞാപനം www.bhu.ac.in, www.bhuonline.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.‘യു.ഇ.ടി-2018’: അണ്ടർ ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (യു.ഇ.ടി-2018) ഏപ്രിൽ 15 മുതൽ 27 വരെ ദേശീയതലത്തിൽ നടത്തും.
ബി.എ, ബി.കോം, ബി.എസ്സി, ബി.എഡ്, എൽഎൽ.ബി, ബി.എ.എൽ.എൽ.എസ്സി, ബി.പി.എഡ്, ബി.പി.എ, ബി.എഫ്.എ, ബിവോക് (റീെട്ടയിൽ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെൻറ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഇവൻറ് മാനേജ്െമൻറ്, മോഡേൺ ഒാഫിസ് മാനേജ്മെൻറ്, ഫുഡ് പ്രോസസിങ് മാനേജ്മെൻറ്, മെഡിക്കൽ ലാബ് ടെക്നോളജി മുതലായ കോഴ്സുകളിലാണ് പ്രവേശനം. യോഗ്യത മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ ‘യു.ഇ.ടി-2018’ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. ഇത് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സമർഥരായ പ്ലസ് ടു വിദ്യാർഥികൾക്ക് പ്രവേശനം തേടാവുന്ന ‘യു.ജി’ കോഴ്സുകൾ ധാരാളമുണ്ട്.
ബാച്ചിലർ ഒാഫ് പെർഫോമിങ് ആർട്സിൽ (ബി.പി.എ) ഇൻസ്ട്രുമെൻറൽ (സിത്താർ, ഫ്ലൂട്ട്, വയലിൻ, തബല) കഥക്, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ്, ഭരതനാട്യം, വോക്കൽ മുതലായവ പഠിക്കാം. ‘യു.ജി’ കോഴ്സുകൾക്ക് അപേക്ഷ ഒാൺലൈനായി എൻട്രൻസ് ടെസ്റ്റ് പോർട്ടലായ www.bhuonline.inൽ നിർദേശാനുസരണം ഫെബ്രുവരി 19നകം സമർപ്പിേക്കണ്ടതാണ്. എൻട്രൻസ് ടെസ്റ്റ് ഫീസ് 500 രൂപ. പട്ടികജാതി/വർഗക്കാർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും 250 രൂപ മതി.ഒാരോ കോഴ്സിനും പ്രത്യേക ടെസ്റ്റുണ്ടാവും. എന്നാൽ, ചില കോഴ്സുകൾക്ക് കോമൺ ടെസ്റ്റായിരിക്കും. ടെസ്റ്റ് ഷെഡ്യൂളുകൾ വെബ്സൈറ്റിലുണ്ട്. ബി.പി.എഡ് പോലുള്ള കോഴ്സുകൾക്ക് ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൂടിയുണ്ടാവും.‘പി.ഇ.ടി -2018’: പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (പി.ഇ.ടി-2018) മേയ് 13 മുതൽ 27 വരെ ദേശീയതലത്തിൽ നടത്തും.
ടെസ്റ്റ് ഷെഡ്യൂൾ വെബ്സൈറ്റിലുണ്ട്.എം.എ, എം.കോം, എം.എസ്സി, എം.എസ്സി (ടെക്), എം.എഫ്.എ, എം.പി.എ, എം.എഡ്, എം.എൽ.െഎ.എസ്സി, എം.പി.എഡ്, എൽഎൽ.എം, എം.സി.എ, മാസ്റ്റർ ഒാഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ്, മാസ്റ്റേഴ്സ് ഇൻ കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജ്മെൻറ്, മാസ്റ്റർ ഒാഫ് പേഴ്സനൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്, എം.ബി.എ, എംവോക് (റീെട്ടയിൽ ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻറ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെൻറ്, ഫുഡ് പ്രോസസിങ് ആൻഡ് മാനേജ്മെൻറ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി മുതലായ കോഴ്സുകളിലാണ് പ്രവേശനം.ഇൗ കോഴ്സുകളുടെ പഠനവിഷയങ്ങളും പ്രവേശന മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമൊക്കെ www.bhuonline.inൽ പി.ഇ.ടി-2018 ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. എൻട്രൻസ് ടെസ്റ്റ് ഫീസ് 500 രൂപയാണ്. പട്ടികജാതി/വർഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും 250 രൂപ മതി. 2018 െഫബ്രുവരി 28 വരെ ‘പി.ഇ.ടി-2018’ലേക്ക് ഒാൺലൈനായി അപേക്ഷ സ്വീകരിക്കും.
‘യു.ഇ.ടി, പി.ഇ.ടി-2018’ന് കേരളത്തിൽ കൊച്ചി പരീക്ഷാകേന്ദ്രമാണ്. ചെന്നൈ, ഹൈദരാബാദ്, ഡൽഹി, വാരാണസി, റാഞ്ചി, ഭോപാൽ, ഗുവാഹതി, ലഖ്നോ, പട്ന, ഭുവനേശ്വർ, അലഹബാദ്, കൊൽക്കത്ത എന്നിവയും ടെസ്റ്റ് സെൻററുകളിൽപെടും. കൂടുതൽ വിവരങ്ങൾ www.bhu.ac.inൽ ലഭിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.