ബനാറസ് ഹിന്ദു സർവകലാശാലയിൽ എം.ബി.എ പ്രവേശനം
text_fieldsബനാറസ് ഹിന്ദു സർവകലാശാലയുടെ വാരാണസിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2024-26 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ, എം.ബി.എ ഇന്റർനാഷനൽ ബിസിനസ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനുവരി മൂന്നു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 2000 രൂപ. എസ്.സി/എസ്.ടിക്കാർക്ക് 1000 രൂപ മതി. പ്രവേശന വിജ്ഞാപനവും അഡ്മിഷൻ ബുള്ളറ്റിനും www.bhuonline.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അന്വേഷണങ്ങൾക്ക് admissions@fmsbhu.ac.in എന്ന ഇ-മെയിലിലും 9984088270 നമ്പറിലും ബന്ധപ്പെടാം.
യോഗ്യത: മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഡിസിപ്ലിനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം. അഗ്രികൾചർ, എൻജിനീയറിങ്/ടെക്നോളജി, മെഡിസിൻ, നിയമനം മുതലായ പ്രഫഷനൽ ബിരുദക്കാരെയും പരിഗണിക്കും. പട്ടികജാതി/വർഗ വിഭാഗത്തിൽപെടുന്നവർക്ക് യോഗ്യത പരീക്ഷക്ക് 45 ശതമാനം മാർക്ക് മതി. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2024 ഒക്ടോബർ 5നകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ഐ.ഐ.എം കാറ്റ് 2023 സ്കോർ അടിസ്ഥാനത്തിൽ (50 ശതമാനം വെയിറ്റേജ്) ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും (30 ശതമാനം) നടത്തി അക്കാദമിക് മെറിറ്റ് (20 ശതമാനം) നോക്കിയാണ് റാങ്ക്ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നൽകുക. എം.ബി.എ കോഴ്സിൽ 59 സീറ്റുകളുണ്ട്. മാർക്കറ്റിങ്/ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്/ഫിനാൻസ്/ഓപറേഷൻസ് മാനേജ്മെന്റ്/ഐ.ടി എന്നിവ സ്പെഷലൈസേഷനുകളാണ്.
എം.ബി.എ ഇന്റർനാഷനൽ ബിസിനസിൽ ഇതേ സ്പെഷലൈസേഷനുകൾക്ക് പുറമെ ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് കൂടിയുണ്ട്. അന്തർദേശീയ ബിസിനസിനാണ് പ്രാമുഖ്യം.
സീറ്റുകൾ 59.എസ്.സി/എസ്.ടി/പി.സി (ഫിസിക്കലി ചലഞ്ച്ഡ്)/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് സീറ്റുകളിൽ സംവരണമുണ്ട്. 15 ശതമാനം ഉയർന്ന ഫീസ് നിരക്കിലുള്ള സ്വാശ്രയ/പെയ്ഡ് സീറ്റുകളാണ് (വാർഷിക ഫീസ് ഒന്നരലക്ഷം രൂപ).ഫീസ് നിരക്കുകൾ: ഫസ്റ്റ് സെമസ്റ്റർ 47882 രൂപ, സെക്കന്റ് സെമസ്റ്റർ 2125 രൂപ, തേർഡ് സെമസ്റ്റർ 47182 രൂപ, ഫോർത്ത് സെമസ്റ്റർ 2125 രൂപ. വാർഷിക ഹോസ്റ്റൽ ഫീസ് -ആൺകുട്ടികൾ 7500 രൂപ, പെൺകുട്ടികൾ -8500 രൂപ. മെസ് ചാർജ് ഇതിൽ പെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.