ബി.ആർക്: പ്ലസ്ടുവിന് ഫിസിക്സും ഗണിതവും നിർബന്ധം
text_fieldsന്യൂഡൽഹി: കൗൺസിൽ ഓഫ് ആർക്കിടെക്ചർ കേന്ദ്രസർക്കാർ അനുമതിയോടെ ബി.ആർക് പ്രവേശന യോഗ്യതയിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കി. മിനിമം സ്റ്റാൻഡേർഡ് ഓഫ് ആർക്കിടെക്ചറൽ എജുക്കേഷൻ റെഗുലേഷൻസ് 2020, ചട്ടം 4 (1)ലാണ് മാറ്റം.
ഭേദഗതി അനുസരിച്ചുള്ള പുതിയ യോഗ്യതാ മാനദണ്ഡം ഇങ്ങനെ: പ്ലസ്ടു/തത്തുല്യ പരീക്ഷയിൽ ഫിസിക്സും മാത്തമാറ്റിക്സും നിർബന്ധ വിഷയങ്ങളോടൊപ്പം കെമിസ്ട്രി/ബയോളജി/വൊക്കേഷനൽ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്/എൻജിനീയറിങ് ഗ്രാഫിക്സ്/ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ വിജയിക്കണം. അല്ലെങ്കിൽ മാത്തമാറ്റിക്സ് നിർബന്ധ വിഷയമായി പഠിച്ച് ത്രിവത്സര ഡിപ്ലോമ പരീക്ഷ മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പാസാകണം.
സംവരണ നയങ്ങൾക്കനുസൃതമായി പട്ടികജാതി/വർഗം ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ മാർക്കിളവ് അനുവദിക്കും. 2024-25 അധ്യയനവർഷം മുതൽ പഞ്ചവത്സര ബി.ആർക് പ്രവേശനത്തിന് പുതുക്കിയ യോഗ്യതാ മാനദണ്ഡം ബാധകമായിരിക്കും. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ-2024)ൽ ഉയർന്ന സ്കോർ പരിഗണിച്ചാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾ www.nata.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.