അടിസ്ഥാന വിവരങ്ങൾ സർവകലാശാലകളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം -യു.ജി.സി
text_fieldsന്യൂഡൽഹി: ഫീസ് ഘടന, റീഫണ്ട് നയം, ഹോസ്റ്റൽ സൗകര്യം, സ്കോളർഷിപ്, റാങ്കിങ്, അക്രഡിറ്റേഷൻ തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് സർവകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യു.ജി.സി നിർദേശം നൽകി. പല സർവകലാശാലകളുടെയും വെബ്സൈറ്റിൽ അടിസ്ഥാന വിവരങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചില സ്ഥാപനങ്ങളുടെ വെബ്സൈറ്റ് പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.പേറ്റന്റുകൾ, വിദേശ-വ്യവസായ സഹകരണം, ആഭ്യന്തര ഗുണനിലവാര സെൽ, ആഭ്യന്തര പരാതി പരിഹാര സമിതി, റാഗിങ് വിരുദ്ധ സെൽ, ഹെൽപ്ലൈൻ നമ്പർ, അവസര സമത്വ സെൽ തുടങ്ങിയ വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിരിക്കണം. പൂർവ വിദ്യാർഥി സംഘടന, ഓംബുഡ്സ്മാൻ, അഫിലിയേറ്റ് ചെയ്ത കോളജുകൾ, ഓഫ്ഷോർ കാമ്പസുകൾ, സാമൂഹിക-സാമ്പത്തിക പിന്നാക്ക വിഭാഗ സെൽ തുടങ്ങിയ വിവരങ്ങളും ചേർക്കാൻ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.