രോഹ്തക് ഐ.ഐ.എമ്മിൽ ബി.ബി.എ-എൽഎൽ.ബി കോഴ്സ്
text_fieldsരോഹ്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിയമവും ബിസിനസ് മാനേജ്മെന്റും സംയോജിപ്പിച്ചുള്ള പുതിയ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ-എൽഎൽ.ബി കോഴ്സിൽ പ്രവേശനം നേടാം. ഗുരുഗ്രാം (ഹരിയാന) കാമ്പസിലാണ് പഠനാവസരം. ക്ലാറ്റ്/ഐ.പി.എം.ഐ.ടി 2023 സ്കോർ അടിസ്ഥാനത്തിൽ വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
യോഗ്യത: എസ്.എസ്.എൽ.സി/പ്ലസ് ടു തത്തുല്യ പരീക്ഷകൾ 60 ശതമാനം മാർക്ക്. SC/ST/PWD വിഭാഗങ്ങളിൽ വിദ്യാർഥികൾക്ക് 55 ശതമാനം മാർക്ക് മതി. . പ്രായപരിധി 20. അപേക്ഷാർഥികൾ 2023ലെ ക്ലാറ്റ്/ഐ.വി.എം അഭിരുചിപരീക്ഷ അഭിമുഖീകരിക്കണം. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഉണ്ടാവും. ക്ലാറ്റിന് ഏപ്രിൽ 20വരെയും ഐ.പി.എം അഭിരുചി പരീക്ഷ ഫെബ്രുവരി ആറു മുതൽ ഏപ്രിൽ 10വരെയും ഓൺലൈനായി അപേക്ഷിക്കാം.
ഐ.ഐ.എം രോഹ്തക് BBA-LLB പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും https://admission.iimrohtak.ac.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.