ബി.കോം രണ്ടാം വർഷ പരീക്ഷഫലം; സെന്ററിന്റെ അനാസ്ഥയിൽ വിദ്യാർഥികൾക്ക് കൂട്ടത്തോൽവി
text_fieldsപൊന്നാനി: കാലിക്കറ്റ് സർവകലാശാല ബി.കോം രണ്ടാം സെമസ്റ്ററിൽ വിദ്യാർഥികൾക്ക് കൂട്ടത്തോൽവി. പൊന്നാനി എം.ഐ ബി.എഡ് കോളജ് സെന്ററായി പരീക്ഷ എഴുതിയവർക്കാണ് പരീക്ഷ സെന്ററിന്റെ പിഴവുമൂലം കൂട്ടത്തോൽവി ഉണ്ടായത്. ഇംഗ്ലീഷിലാണ് കുട്ടികൾക്ക് മാർക്ക് ലിസ്റ്റിൽ ആബ്സെന്റ് മാർക്ക് ചെയ്തത്. വിദ്യാർഥികൾ ഇതിനെതിരെ യൂനിവേഴ്സിറ്റി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
പരീക്ഷസമയത്ത് ചോദ്യപേപ്പർ മാറിനൽകുകയായിരുന്നു. മുൻവർഷത്തെ ബി.കോം ചോദ്യപ്പേപ്പറാണ് നൽകിയത്.
കുട്ടികൾ ഇത് കോളജ് അധികൃതരെ അറിയിച്ചെങ്കിലും അത് മുഖവിലയ്ക്കെടുക്കാൻ അവർ തയാറായില്ല. ഉത്തരക്കടലാസിൽ ഒപ്പ് വെക്കാൻപോലും അന്ന് പരീക്ഷസെന്ററിലെ അധികൃതർ തയാറായിരുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പരിഹാരം കാണാമെന്ന ഉറപ്പ് വിദ്യാർഥികൾക്ക് കോളജ് അധികൃതർ നൽകുകയും ചെയ്തിരുന്നു. നൂറുകണക്കിന് വിദ്യാർഥികൾക്കാണ് പരീക്ഷ സെന്ററിലെ പിഴവുമൂലം കൂട്ടത്തോൽവി ഉണ്ടായത് .
അതേസമയം, ഇക്കാര്യത്തിൽ പരീക്ഷ നടന്ന ദിവസംതന്നെ യൂനിവേഴ്സിറ്റി അധികൃതർക്ക് രേഖാമൂലം അറിയിപ്പ് നൽകിയിരുെന്നന്നും തുടർന്ന് സർവകലാശാല ആവശ്യപ്പെട്ട വിശദീകരണം നൽകുകയും ചെയ്തിരുന്നെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.