സിഫ്നെറ്റിൽ ബി.എഫ്.എസ്സി നോട്ടിക്കൽ സയൻസ്, വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ പ്രവേശനം
text_fieldsകൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയ്നിങ് (സിഫ്നെറ്റ്) 2021-22 വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (BFSc)/നോട്ടിക്കൽ സയൻസ്, 4 വർഷം (8 സെമസ്റ്ററുകൾ), കുസാറ്റ് കൊച്ചിയുമായി അഫിലിയേറ്റ് ചെയ്ത് ഡിജി ഷിപ്പിങ്ങിന്റെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. യു.ജി.സിയുടെ അംഗീകാരവുമുണ്ട്. സീറ്റുകൾ-45.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. യോഗ്യത പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 17-20 വയസ്സ്. ലാറ്ററൽ എൻട്രിക്കാർക്ക് 22 വയസ്സുവരെയാകാം. അപേക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 250 രൂപ മതി.
വെസൽ നാവിഗേറ്റർ/മറൈൻ ഫിറ്റർ കോഴ്സ്: രണ്ടുവർഷം (നാല് സെമസ്റ്ററുകൾ). DGET ന്യൂഡൽഹിയുടെ അനുമതിയോടെ NCVTയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. സിഫ്നെറ്റ് കൊച്ചിക്ക് പുറമെ ചെന്നൈയിലും വിശാഖപട്ടണത്തും കോഴ്സ് ലഭ്യമാണ്. ഓരോ സെൻററിലും ഓരോ കോഴ്സിനും 20 സീറ്റുകൾ വീതമുണ്ട്.
യോഗ്യത: മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളോടെ 40 ശതമാനം മാർക്കിൽ കുറയാതെ പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായം 15-20. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചു വർഷത്തെ ഇളവുണ്ട്. അപേക്ഷാഫീസ് 300 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 150 രൂപ മതി.
പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻറ് ലഭിക്കും.അപേക്ഷാഫോറവും പ്രോസ്പെക്ടസും www.cifnet.gov.inൽനിന്നും ഡൗൺലോഡ് ചെയ്യാം.
അപേക്ഷ The Director, Central Institute of Fisheries Nautical and Engineering Training (CIFNET) Fine Arts Avenue, Kochi-682016 എന്ന വിലാസത്തിൽ ജൂലൈ 15നകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.