യു.ജി.സി, എ.െഎ.സി.ടി.ഇ ഇല്ലാതാക്കാനുള്ള ബിൽ മുന്നോട്ട്
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി), ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നി ക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ ) എന്നിവ ഇല്ലാതാക്കി പകരം ഉന്നത വിദ്യാഭ്യാസ കമീഷൻ രുപവ ത്കരിക്കാനുള്ള ബില്ലുമായി സർക്കാർ മുന്നോട്ട്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തയാറാക്കിയ ബിൽ മന്ത്രിസഭയുടെ പരിഗണനക്ക് ഉടൻ സമർപ്പിക്കും.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് യു.ജി.സി, എ.ഐ.സി.ടി.ഇ എന്നിവ ഇല്ലാതാക്കി ഉന്നത വിദ്യാഭ്യാസ കമീഷൻ (എച്ച്.ഇ.സി.ഐ) രൂപവത്കരിക്കുമെന്ന് മാനവശേഷി വികസന മന്ത്രിയായിരുന്ന പ്രകാശ് ജാവ്ദേക്കർ പ്രഖ്യാപിക്കുകയും ഇതിെൻറ കരടുരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, എതിർപ്പ് ശക്തമായതോടെ ബില്ല് പാസാക്കുന്നതിൽനിന്നും സർക്കാർ പിന്മാറി. രണ്ടാം മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ ബിൽ നടപ്പാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.
പുതുതായി രുപവത്കരിക്കുന്ന കമീഷന് അക്കാദമിക് മേഖലയിൽ മാത്രമാണ് അധികാരം. ഫണ്ട് അനുവദിക്കുന്നതടക്കമുള്ള അധികാരം മന്ത്രാലയത്തിന് കീഴിലാവും. ചെയർപേഴ്സൻ, വൈസ് ചെയർപേഴ്സൻ, 12 അംഗങ്ങൾ എന്നിവരുൾപ്പെടുന്നതാണ് കമീഷൻ. ഇതിൽ മൂന്ന് അംഗങ്ങൾ കേന്ദ്ര സർക്കാർ പ്രതിനിധികളായിരിക്കും.
ഉന്നത വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രാലയ, ശാസ്ത്ര സാങ്കേതിക സെക്രട്ടറിമാരാണ് ഇവർ. നിലവിൽ രാജ്യത്തെ 40 കേന്ദ്ര സർവകലാശാലകളുടെ പ്രവർത്തനവും അക്രഡിറ്റേഷനും യു.ജി.സിയുടെ കീഴിലും, സാങ്കേതിക സർവകലാശാലകളുടേത് എ.ഐ.സി.ടി.ഇയുടെ കീഴിലുമാണ്. ഇവ രണ്ടും സംയോജിപ്പിച്ചാണ് പുതീയ കമീഷൻ രൂപവത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.