ബി.ഫാം (ലാറ്ററൽ എൻട്രി) അലോട്ട്മെന്‍റ്
text_fieldsതിരുവനന്തപുരം: 2021ലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റിലേക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതിൽ പരിഗണിക്കപ്പെടുന്നതിന് നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.
ഹയർ ഓപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം നവംബർ ഒന്നിന് രാവിലെ 11 വരെ www.cee.kerala.gov.inൽ ലഭ്യമാകും. ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിൽ മുൻ അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിച്ചവരും അലോട്ട്മെന്റൊന്നും ലഭിക്കാത്തവരും ഈ ഘട്ടത്തിൽ അലോട്ട്മെന്റിനായി പരിഗണിക്കണമെങ്കിൽ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.
ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരുടെ ഹയർ ഓപ്ഷനുകൾ റദ്ദാകുമെന്നതിനാൽ ഭാവിയിലേക്കുള്ള ഓൺലെൻ അലോട്ട്മെന്റുകളിലും പരിഗണിക്കില്ല. ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ താൽക്കാലിക അലോട്ട്മെന്റ് നവംബറിൽ പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.