പവൻ ഹാൻസ് ഹെലികോപ്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എസ്.സി എയ്റോനോട്ടിക്സ്
text_fieldsകേന്ദ്രസർക്കാർ സംരംഭമായ പവൻ ഹാൻസ് ലിമിറ്റഡിന് കീഴിലുള്ള മുംബൈയിലെ ഹെലികോപ്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (PHTI) 2023-24 വർഷത്തെ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (AME), ബി.എസ്.സി (എയ്റോനോട്ടിക്സ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
മൂന്നുവർഷത്തെ ആറ് സെമസ്റ്ററുകളായുള്ള റഗുലർ കോഴ്സാണിത്. മുംബൈ യൂനിവേഴ്സിറ്റിയുടെ `GICED'യുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. AMEക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിയും അംഗീകാരവുമുണ്ട്.
പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപെടുന്നവർക്ക് 40 ശതമാനം മാർക്ക് മതി. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ, എൻജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും.
അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.pawanhans.co.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാം. ഇനി പറയുന്ന വിലാസത്തിലും അപേക്ഷാഫോറം ലഭിക്കും. The Training Manager office, PHTI, Pawan Hans Helicopter Training Institute, Juhu Airport, SV. Road, Vile Parle west, Mumbai (Maharashtra). Email-Phti@pawanhans.co.in, Phone: 022-26261753/54, 9004124778/8169239315/9867006370. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.