ബി.എസ് സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ സംയുക്ത പ്രവേശനപരീക്ഷ മേയ് 14ന്
text_fieldsനാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുമായി (NCHMCT) അഫിലിയേറ്റ് ചെയ്തിട്ടുള്ള 21 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും 28 സ്റ്റേറ്റ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഒരു പൊതുമേഖല സ്ഥാപനത്തിലും 25 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ (NCHMJEE2023) മേയ് 14ന് നടക്കും.
നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് ചുമതല. ഏപ്രിൽ 27 വൈകീട്ട് 5 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. ഇംഗ്ലീഷ് ഉൾപ്പെടെ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ‘NCHM JEE 2023’ വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://nchmjee.nta.nic.inൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.