ബി.എസ്.സി ഹോസ്പിറ്റാലിറ്റി സംയുക്ത പ്രവേശനപരീക്ഷ മേയ് 14ന്
text_fieldsനാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുമായി അഫിലിയേറ്റ് ചെയ്ത 21 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും 28 സ്റ്റേറ്റ് ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഒരു പൊതുമേഖലാസ്ഥാപനത്തിലും 25 സ്വകാര്യ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തുന്ന ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ മേയ് 14ന് നടക്കും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാച്ചുമതല. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഏപ്രിൽ 27ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
'യോഗ്യത: ഇംഗ്ലീഷ് ഉൾപ്പെടെ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യം. ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. വിജ്ഞാപനം https://nchmjee.nta.nic.in ൽ. ഫീസ് ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 1000 രൂപ, ജനറൽ ഇ.ഡബ്ല്യൂ.എസിന് 700 രൂപ. എസ്.ടി/എസ്.ടി/പി.ഡബ്ല്യൂ.ഡി/തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 450 രൂപ.
11,965 സീറ്റുകളിലാണ് പ്രവേശനം. കേരളത്തിൽ തിരുവനന്തപുരം (കോവളം), ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും (298 സീറ്റ്) കോഴിക്കോട് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലും (90) സ്വകാര്യ മേഖലയിൽ മൂന്നാർ കാറ്ററിങ് കോളജിലും (120) വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് മാനേജ്മെന്റിലും (120) അഡ്മിഷൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.