ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്േട്രഷനിൽ ബിരുദം
text_fieldsതിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്േട്രഷനിൽ മൂന്നുവർഷത്തെ ബി.എസ്സി ബിരുദപഠനത്തിനായി ദേശീയതലത്തിൽ നടക്കുന്ന പൊതുപ്രവേശന പരീക്ഷക്ക് ഏപ്രിൽ 10നകം അപേക്ഷിക്കണം. പ്രവേശനപരീക്ഷ ഏപ്രിൽ 28-ന് നടക്കും.
തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. പ്ലസ് ടുവാണ് അടിസ്ഥാനയോഗ്യത. ഇപ്പോൾ 12-ാം ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ പരീക്ഷ ജയിച്ചതിെൻറ സാക്ഷ്യപത്രം സെപ്റ്റംബർ 30-നകം ഹാജരാക്കണം.
അപേക്ഷകർക്ക് 2018 ജൂൈല ഒന്നിന് 22 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കേരളത്തിലെ നാല് സ്ഥാപനങ്ങളുൾപ്പെടെ രാജ്യത്തെ 51 ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് ഈ പരീക്ഷ വഴിയാണ് പ്രവേശനം. വിശദവിവരങ്ങൾ www.nchm.nic.in വെബ്സൈറ്റിൽ. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികവിഭാഗക്കാർക്കും അംഗപരിമിതിയുള്ളവർക്കും 400 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.