Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനിംഹാൻസിൽ ബി.എസ്‍സി...

നിംഹാൻസിൽ ബി.എസ്‍സി നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനം

text_fields
bookmark_border
admissions
cancel

ദേശീയ പ്രാധാന്യമുള്ള ബംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ബ്യൂറോ സയൻസ് (നിംഹാൻസ്) 2024-25 വർഷത്തെ വിവിധ അണ്ടർ ​ഗ്രാജ്വേറ്റ് (യു.ജി) ​​​പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യ വിഭാഗത്തിൽ നീക്കിവെച്ച സീറ്റുകളിലേക്ക് ഇതരസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

കോഴ്സുകൾ: 1. ബി.എസ്‍സി നഴ്സിങ് -സീറ്റ് 85. അഖിലേന്ത്യ വിഭാഗത്തിൽ 35 സീറ്റാണുള്ളത്. കോഴ്സ് കാലാവധി 4 വർഷം. ഒരുവർഷത്തെ ഇന്റേൺഷിപ്പുമുണ്ട്. യോഗ്യത- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/ഹയർസെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

2. ബി.എസ്‍സി അനസ്തേഷ്യ ടെക്നോളജി, സീറ്റ് -11, അഖിലേന്ത്യ ക്വോട്ട -4. യോഗ്യത: ശാസ്ത്രവിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു പാസായിരിക്കണം. കോഴ്സ് 3 വർഷവും ഒരുവർഷത്തെ ഇന്റേൺഷിപ്പും.

3. ബി.എസ്‍സി മെഡിക്കൽ ​ഇമേജിങ് ടെക്നോളജി-(11 സീറ്റ് ), അഖിലേന്ത്യ ക്വോട്ട -4. കോഴ്സ് കാലാവധി -3 വർഷവും ഒരുവർഷത്തെ ഇന്റേൺഷിപ്പും. യോഗ്യത: ഇംഗ്ലീഷ് ഉൾപ്പെടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഐച്ഛിക വിഷയങ്ങളായി മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.

4. ബി.എസ്‍സി ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി- (7 സീറ്റ്), അഖിലേന്ത്യ ക്വോട്ട -2. കോഴ്സ് കാലാവധി -3 വർഷവും ഒരുവർഷത്തെ ഇന്റേൺഷിപ്പും. യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രവേശന വിജ്ഞാപനവും പ്രോസ്​പെക്ടസും www.nimhans.ac.inൽ. ഓൺ​ലൈനായി ജൂൺ 6 വരെ അപേക്ഷിക്കാം. ബംഗളൂരുവിൽ ജൂലൈ 21ന് നടത്തുന്ന പ്രവേശന പരീക്ഷയിലെ റാങ്കടിസ്ഥാനത്തിലാണ് ബി.എസ്‍സി കോഴ്സുകളിൽ പ്രവേശനം. കൂടുതൽ വിവരങ്ങൾ​ വെബ്സൈറ്റിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionBSc NursingEdu News
News Summary - B.Sc Nursing and Paramedical Admission in Nimhans
Next Story