Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 3:50 AM IST Updated On
date_range 24 Aug 2017 3:50 AM ISTബി.എസ്സി നഴ്സിങ്, പാരാമെഡിക്കൽ രണ്ടാംഅലോട്ട്മെൻറ് ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും ബി.എസ്സി (എം.എൽ.ടി), ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്ടോമെട്രി, ബി.പി.ടി, ബി.സി.വി.ടി, ബി.എ.എസ്.എൽ.പി, ബി.എസ്.സി എം.ആർ.ടി, ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കൽ ഡിഗ്രി േകാഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെൻറിനെ തുടർന്ന് ഫീസ് ഒടുക്കാനുള്ള സമയം വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ നീട്ടി. നിലവിലെ ഹയർ ഒാപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനുമുള്ള സൗകര്യം www.cee-kerala.gov.in ൽ വ്യാഴാഴ്ച വൈകീട്ട് മൂന്നുവരെ ലഭിക്കും. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ അംഗീകാരം ലഭിച്ച രണ്ട് നഴ്സിങ് കോളജുകളിലേക്ക് രണ്ടാംഘട്ടത്തിൽ പുതുതായി ഒാപ്ഷനുകൾ നൽകാം. തൃശൂർ നടത്തറ അശ്വിനി, കാസർകോട് ഹരിപുരം ലക്ഷ്മി മേഘൻ എന്നീ കോളജുകളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. നിശ്ചിത സമയത്തിനകം ലഭ്യമാകുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട അലോട്ട്മെൻറ് വ്യാഴാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ഫോൺ: 0471 2339101,102,103.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story