Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right​െഎ.െഎ.എസ്​.ടിയിൽ...

​െഎ.െഎ.എസ്​.ടിയിൽ ബി.ടെക്​ പ്രവേശനം; ഓൺലൈൻ രജിസ്​ട്രേഷൻ ഒക്​ടോബർ 20നകം

text_fields
bookmark_border
​െഎ.െഎ.എസ്​.ടിയിൽ ബി.ടെക്​ പ്രവേശനം; ഓൺലൈൻ രജിസ്​ട്രേഷൻ ഒക്​ടോബർ 20നകം
cancel

കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പേസ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി (​െഎ.ഐ.എസ്​.ടി) ഇക്കൊല്ലത്തെ ഇനി പറയുന്ന അണ്ടർ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിൽ ​പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും ഇൻ​ഫർമേഷൻ ബ്രോഷറും www.iist.ac.in/admissions/undergraduateൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം.

ബി.ടെക്​ (നാലു വർഷം)- എയ്​റോസ്​പേസ്​ എൻജിനീയറിങ്​- സീറ്റുകൾ -70, ഇലക്​​േട്രാണിക്​സ്​ ആൻഡ്​ കമ്യൂണിക്കേഷൻ എൻജിനീയറിങ്​ (ഏവിയോണിക്​സ്​) -70.

ഡ്യുവൽ ഡിഗ്രി (അഞ്ചു വർഷം)- ബി.ടെക്​+ എം.എസ്​സി/എം.ടെക്​ -22 (എം.എസ്​സി കോഴ്​സിൽ അസ്​ട്രോണമിയും അസ്​ട്രോ ഫിസിക്​സും സോളിഡ്​ സ്​റ്റേറ്റ്​ ഫിസിക്​സും എം.ടെക്​ കോഴ്​സിൽ എർത്ത്​ സിസ്​റ്റം സയൻസും ഒപ്​ടിക്കൽ എൻജിനീയറിങ്ങും പഠിക്കാം). ബി.ടെക്​ കോഴ്​സിൽ എൻജിനീയറിങ്​ ഫിസിക്​സാണ്​ പഠിക്കേണ്ടത്​.

പ്രവേശന യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. ജനറൽ, ഇ.ഡബ്ല്യു.എസ്​, ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽപെടുന്നവർ 1996 ഒക്​ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം. എസ്​.സി/എസ്​.ടി/പി.ഡി (ഭിന്നശേഷി) വിഭാഗങ്ങളിൽപെടുന്നവർ 1991 ഒക്​ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരുന്നാൽ മതി.ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്​ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായിരിക്കണം. ഇക്കൊല്ലം മാർക്ക്​ നിബന്ധനകളില്ല.ജെ.ഇ.ഇ (അഡ്വാൻസ്​ഡ്​) 2021ൽ ജനറൽ വിഭാഗത്തിൽപെടുന്നവർ ഫിസിക്​സ്​, കെമിസ്​ട്രി, മാത്തമാറ്റിക്​സ്​ വിഷയത്തിൽ ഓരോന്നിനും നാലു ശതമാനം മാർക്കിൽ കുറയാതെയും മൊത്തത്തിൽ 16 ശതമാനം മാർക്കിൽ കുറയാതെയും നേടിയിരിക്കണം. ഇ.ഡബ്ല്യു.എസ്​, ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽപെടുന്നവർക്ക്​ യഥാക്രമം 3.6 ശതമാനം, 14.4 ശതമാനം മാർക്കും എസ്​.സി/എസ്​.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക്​ യഥാക്രമം 2 ശതമാനം, 8 ശതമാനം മാർക്കും മതിയാകും.

രജിസ്​ട്രേഷൻ ഫീസ്​ ജനറൽ, ഇ.ഡബ്ല്യു.എസ്​, ഒ.ബി.സി-എൻ.സി.എൽ വിഭാഗത്തിൽപെടുന്ന പുരുഷന്മാർക്ക്​ 600 രൂപ. വനിതകൾക്കും എസ്​.സി/എസ്​.ടി/പി.ഡി വിഭാഗങ്ങളിൽപെടുന്നവർക്കും 300 രൂപ മതി.രജിസ്​ട്രേഷൻ http://admission.iist.ac.inൽ അണ്ടർ ഗ്രാജ്വേറ്റ്​ അഡ്​മിഷൻ 2021 ലിങ്കിൽ ഒക്​ടോബർ 20നകം സമർപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്​.അഡ്​മിഷ​ൻ റാങ്ക്​ലിസ്​റ്റ്​ ഒക്​ടോബർ 21ന്​​ പ്രസിദ്ധപ്പെടുത്തും. സീറ്റ്​ അലോട്ട്​മെൻറ്​ ഒക്​ടോബർ 23ന്​ ആരംഭിക്കും. അന്വേഷണങ്ങൾക്ക്​ ugadmission@iist.ac.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:B.TechIIST
News Summary - B.Tech Admission in IIST
Next Story