ഏഴിമല നാവിക അക്കാദമിയിൽ ബി.ടെക്; ഓഫീസറായി ജോലി
text_fieldsഅവിവാഹിതരായ ആൺകുട്ടികൾക്ക് കേരളത്തിൽ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ സൗജന്യമായി ബിടെക് പഠിച്ച് ഓഫീസറായി ജോലി നേടാം.. നാവിക സേനയുടെ 1012 ബിടെക് കേഡറ്റ് എൻട്രൻസ് വഴിയാണ് തെരഞ്ഞെടുക്കുക. ജെ.ഇ.ഇ മെയിൻ 2022 റാങ്ക് ജേതാക്കൾക്കാണ് അവസരം. 2023 ജനുവരിയിൽ കോഴ്സ് തുടങ്ങും. പഠന പരിശീലന ചെലവുകളെല്ലാം നാവികസേന വഹിക്കുന്നതാണ്.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചിൽ 31 ഓഴിവുകളിലും എജുക്കേഷൻ ബ്രാഞ്ചിൽ അഞ്ച് ഒഴിവുകളിലും ഓഫീസറായി നിയമനം ലഭിക്കും. വിഞ്ജാപനം www.joinindainnavy.gov.inൽ.യോഗ്യത. ഹയർസെക്കൻഡറി, പ്ലസ്ടു തത്തുല്ല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.
പത്ത് അല്ലെങ്കിൽ 12ാം ക്ലാസ് പരീക്ഷയിൽ ഇംഗീഷിന് 50ശതമാനംഒ മാർക്കിൽ കുറയാതെ വേണം.ജെ.ഇ.ഇ മെയിൻ ഓൾ ഇന്ത്യ റാങ്ക് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ഷോർട്ട് ലിസ്റ്റ് തയാറാക്കി സർവീസസ് സെലക്ഷൻ ബോർഡ് (88b), ബംഗളൂരു, വിശാഖ പട്ടണം, ഭോപാൽ,കൊൽക്കത്ത, കേന്ദ്രങ്ങളിൽ വെച്ച് ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.