ബി.ടെക് ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് ജൂലൈ 20 വരെ അപേക്ഷിക്കാം. അപേക്ഷകർ മൂന്നുവർഷം/ രണ്ടുവർഷം(ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനീയറിങ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നേടിയ ഡി.വോക്ക് യോഗ്യത നേടിയിരിക്കണം.
അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എസ്സി ബിരുദം നേടിയവർക്കും അപേക്ഷിക്കാം. . മാത്തമാറ്റിക്സ് പഠിക്കാത്തവർ യൂനിവേഴ്സിറ്റി/കോളജ് തലത്തിൽ നിർദേശിക്കുന്ന ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. യോഗ്യത പരീക്ഷ 45 മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 40 മാർക്ക് നേടിയിരിക്കണം.
അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/വർഗവിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.