എം.ബി.ബി.എസിന് കൈറോ വാഴ്സിറ്റി അപേക്ഷ ക്ഷണിച്ചു
text_fieldsകോഴിക്കോട്: ആഗോള റാങ്കിൽ 306ാം സ്ഥാനത്തുള്ള ഈജിപ്തിലെ പ്രശസ്തമായ കൈറോ സർവകലാശാല എം.ബി.ബി.എസിന് അപേക്ഷ ക്ഷണിച്ചു. 10,444 കിടക്കകളുള്ള 12 ആശുപത്രികളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. നാഷനൽ മെഡിക്കൽ കമീഷനും ലോകാേരാഗ്യ സംഘടനയും അംഗീകരിച്ച എം.ബി.ബി.എസ് കോഴ്സിന് ചുരുങ്ങിയ ഫീസ് നൽകി വിദേശത്ത് പഠിക്കാൻ അവസരം ഒരുക്കുന്നത് ഡോ. എക്സ്പേർട്ട് എജ്യു ലിങ്ക്സാണ്.
കഴിഞ്ഞ വർഷം 300ലധികം മലയാളി വിദ്യാർഥികളാണ് ഡോ. എക്സ്പേർട്ടിലൂടെ വിവിധ വിദേശ സർക്കാർ സർവകലാശാലകളിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്. ഇ.സി.എഫ്.എം.ജി അക്രഡിറ്റേഷനും ഡബ്ല്യൂ.എച്ച്.ഒ അംഗീകാരവുമുള്ള വാഴ്സിറ്റികളിലാണ് പ്രവേശനം ലഭ്യമാക്കുക.
വിദേശത്തെ എം.ബി.ബി.എസ് പഠനശേഷം ഇന്ത്യയിൽ എഫ്.എം.ജി.ഇ പരീക്ഷക്കും മറ്റു രാജ്യങ്ങളിലെ ലൈസൻസ് പരീക്ഷക്കുമുള്ള പഠന സാമഗ്രികളും ഡോ. എക്സ്പേർട്ട് ലഭ്യമാക്കും. ആദ്യം പ്രവേശനം നേടുന്ന 50 വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: +91 7025 719 000, +91 7025 739 000, +91 7025 729 000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.