കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ കോഴ്സ്: പരീക്ഷ നീട്ടൽ കൺട്രോളർ തീരുമാനിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സിലെ രണ്ടാംസെമസ്റ്റർ എം.എ മലയാളം പരീക്ഷ നീട്ടിവെക്കുന്ന കാര്യത്തിൽ കൺട്രോളർ ഉചിത തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഒന്നാംസെമസ്റ്റർ പരീക്ഷക്ക് തൊട്ടുപിന്നാലെ രണ്ടാമത്തേത് നടത്തുന്നത് ചോദ്യംചെയ്ത് മൂവാറ്റുപുഴ സ്വദേശിനി റോസ് മേരി കെ.ജോൺ ഉൾപ്പെടെ 19 വിദ്യാർഥി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. ഹരജിക്കാരുടെ വാദംകേട്ടശേഷം പരീക്ഷ കൺട്രോൾ തീരുമാനമെടുക്കണമെന്നാണ് നിർദേശം.
ഫെബ്രുവരി 27ന് രാവിലെ 11ന് കൺട്രോളർ മുമ്പാകെ ഹിയറിങ്ങിന് ഹാജരാകണമെന്നും ഇവരുടെ വാദംകേട്ടശേഷം കഴിയുമെങ്കിൽ അന്നുതന്നെ തീരുമാനമെടുക്കണമെന്നുമാണ് ഉത്തരവ്. ജനുവരി 31മുതൽ ഫെബ്രുവരി ഒമ്പതുവരെയായിരുന്നു ഒന്നാംസെമസ്റ്റർ പരീക്ഷ. മാർച്ച് ഒന്നിന് രണ്ടാംസെമസ്റ്റർ നടത്താനാണ് സമയക്രമം പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.