കാലിക്കറ്റ് പി.ജി പ്രവേശനം: ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fields2020-21 അധ്യയന വര്‍ഷത്തെ പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ഒന്നാമത്തെ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെൻറ് ലഭിച്ച വിദ്യാര്‍ഥികളില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗങ്ങളില്‍പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും നവംബര്‍ നാലിന് അഞ്ചുമണിക്ക് മുമ്പായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെൻറ് ഉറപ്പാക്കേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായ വിദ്യാര്‍ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന് റദ്ദ് ചെയ്യേണ്ടതാണ്.
ഹയര്‍ ഓപ്ഷന് റദ്ദ് ചെയ്യുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. രണ്ടാം അലോട്ട്മെൻറിനുശേഷം മാത്രമേ വിദ്യാര്‍ഥികള്‍ കോളജുകളില്‍ പ്രവേശനം നേടേണ്ടതുള്ളൂ.
പി.ജി ഏകജാലകം: കമ്യൂണിറ്റി ക്വോട്ട പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ പി.ജി ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. വിദ്യാര്‍ഥികള്‍ അവരവരുടെ ലോഗിന്‍ വഴി ഓൺലൈന്‍ ആയോ കോളജുമായി നേരിട്ട് ബന്ധപ്പെട്ടാേ നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ഥികളെ മാത്രമാണ് കമ്യൂണിറ്റി ക്വോട്ട റാങ്ക്ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുക. നവംബര്‍ ഒമ്പതിന് കമ്യൂണിറ്റി ക്വോട്ട റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. നവംബര്‍ 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും കോളജുകളില്‍ പ്രവേശനം നടക്കുക.
പ്രവേശന സമയക്രമത്തിനായി വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് മാൻഡേറ്ററി ഫീസടക്കുന്നതിനുള്ള സൗകര്യം ലോഗിനില്‍ ലഭ്യമാകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.