Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്​ ബിരുദ...

കാലിക്കറ്റ്​ ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെൻറിൽ 45,808 സീറ്റുകൾ

text_fields
bookmark_border
calicut university trial allotment
cancel

കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലയുടെ 2021-22 ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു. 50,230 മെറിറ്റ്​ സീറ്റുകളിൽ ട്രയൽ അലോട്ട്​മെൻറിൽ 45,808 സീറ്റുകൾ ഉൾപ്പെടുത്തി.

അപേക്ഷയില്‍ രജിസ്​റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവയൊഴികെയുള്ള വിവരങ്ങളില്‍ 31ന് വൈകീട്ട് മൂന്നുമണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്താം.

പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളജ്, മണാശ്ശേരി എം.എ.എം.ഒ. കോളജ് എന്നിവയില്‍ യഥാക്രമം പുതുതായി അനുവദിച്ച ബി.എസ്​സി അപ്ലൈഡ് സ്​റ്റാറ്റിസ്​റ്റിക്‌സ് വിത് ഡേറ്റ സയന്‍സ്, ബി.എ അഡ്വര്‍ടൈസിങ്​ ആൻഡ്​​ സെയില്‍സ് മാനേജ്‌മെൻറ്​ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുകയും ചെയ്യാം. അപേക്ഷ സമര്‍പ്പണത്തിനു ശേഷം ഫീസ് അടയ്ക്കാന്‍ പറ്റാത്തവര്‍ക്ക് ഫീസടച്ച് അപേക്ഷ പൂര്‍ത്തീകരിക്കാനും സാധിക്കും. തിരുത്തലുകള്‍ക്ക് ശേഷം അപേക്ഷയുടെ പ്രിൻറ്​ഔട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trial allotmentcalicut universitydegree admission 2021
News Summary - Calicut university degree Admission: 45,808 seats in Trial Allotment
Next Story