കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsവിദൂര വിദ്യാഭ്യാസ പ്രവേശനം: ഏഴിന് വിജ്ഞാപനമിറക്കും
വിദൂര വിദ്യാഭ്യാസ വിഭാഗം വഴി ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്ദലുല്‍ ഉലമ, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ബി.ബി.എ, ബി.കോം എന്നീ ബിരുദ കോഴ്സുകളിലേക്കും അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, എം.കോം, എം.എസ് സി മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും ഏഴിന് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
നവംബര്‍ 15നകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക്, ഓരോ കോഴ്സിനും ചേരാനുള്ള യോഗ്യത, ഫീസ് ഘടന ഉള്‍പ്പെടെ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാക്കും. പ്രവേശനം നേടുന്നവർക്ക് പഠനോപകരണം തപാല്‍ മാര്‍ഗം അയക്കുകയും വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിലൂടെ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കുകയും ചെയ്യും.
പിഎച്ച്.ഡി പ്രവേശനം
കമ്പാരറ്റിവ് ലിറ്ററേച്ചര്‍ പിഎച്ച്.ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, സര്‍വകലാശാലയിലെ റഷ്യന്‍ ആൻഡ് കമ്പാരറ്റിവ് ലിറ്ററേച്ചര്‍ പഠനവിഭാഗത്തില്‍ പ്രവേശനത്തിന് അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠന രീതിയും വ്യക്തമാക്കുന്ന സിനോപ്സിസും 12ന് വൈകീട്ട് അഞ്ചിനുമുമ്പ് പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം.
മലയാളം പിഎച്ച്.ഡി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, തിരൂര്‍ തുഞ്ചന്‍പറമ്പ് തുഞ്ചന്‍ മെമ്മോറിയല്‍ ഗവേഷണ കേന്ദ്രത്തില്‍ പ്രവേശനത്തിന് അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയവും പഠനരീതിയും വ്യക്തമാക്കുന്ന സിനോപ്സിസും 12ന് വൈകീട്ട് അഞ്ചിനുമുമ്പ് തുഞ്ചന്‍ മെമ്മോറിയല്‍ റിസര്‍ച് സെന്റര്‍ തിരൂര്‍ ഓഫിസില്‍ സമര്‍പ്പിക്കണം.
ഐ.ഇ.ടി-ബി.ടെക് പ്രവേശനം
സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ കീം അലോട്ട്മെന്റ് വഴിയുള്ള പ്രവേശനം ആറുമുതല്‍ 11 വരെ കോളജില്‍ നടക്കും. പ്രവേശനത്തിന് ഹാജരാകേണ്ട സമയക്രമം, ഫീസ്, ഹാജരാക്കേണ്ട രേഖകള്‍ തുടങ്ങി വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 9188400223, 9567172591.
ബിരുദ പ്രവേശനം
2022-23 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക്നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ ആറുമുതല്‍ വിദ്യാർഥികള്‍ക്ക് കോളജില്‍നിന്നുള്ള നിർദേശാനുസരണം പ്രവേശനം നേടാം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍.
പി.ജി പ്രവേശനം
സ്വാശ്രയ കേന്ദ്രങ്ങള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ (സി.യു.സി.എ.ടി 2022) എം.സി.എ, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്സി ഫോറന്‍സിക് സയന്‍സ്, എം.എസ്സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താനുള്ള സൗകര്യം ഏഴിന് വൈകീട്ട് അഞ്ചുവരെ ലഭ്യമാകും.
എം.എ അറബിക് വൈവ
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍/അവസാന വര്‍ഷ എം.എ അറബിക് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 10 മുതല്‍ 20 വരെ സര്‍വകലാശാല ഇസ്ലാമിക് ചെയറില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷഫലം
രണ്ടാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളുടെ ഏപ്രില്‍ 2021, ഏപ്രില്‍ 2020 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍, സസ്റ്റെയ്നബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2021 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എ സോഷ്യോളജി നവംബര്‍ 2021 പരീക്ഷയുടെ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മലയാള വിഭാഗത്തില്‍ പിഎച്ച്.ഡി
കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പിഎച്ച്.ഡി (മലയാളം) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കേരള മലയാള പഠനവിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഗവേഷണ വിഷയം, പഠനരീതി വ്യക്തമാക്കുന്ന സിനോപ്സിസ് എന്നിവ സഹിതം 12ന് വൈകീട്ട് അഞ്ചിനുമുമ്പ് മലയാള പഠനവിഭാഗം ഓഫിസില്‍ എത്തണം.
അഭിമുഖം
സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ ടെക്നീഷ്യന് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 10ന് രാവിലെ 9.30ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍.
ഗാര്‍ഡനര്‍ നിയമനം
ഗാര്‍ഡനര്‍ തസ്തികയില്‍ കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ വയസ്സ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ ഒക്ടോബര്‍ 15ന് മുമ്പായി പരിശോധനക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിർദേശങ്ങളും വെബ്സൈറ്റില്‍.
ഡിസര്ട്ടേഷന് സമര്‍പ്പണം
നാലാം സെമസ്റ്റര്‍ എം.ബി.എ (ഫുള്‍ടൈം) ജൂലൈ 2022 പരീക്ഷയുടെ ഡിസര്ട്ടേഷന് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20. 525 രൂപ പിഴയോടെ 25 വരെ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.