കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsഹിന്ദി റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമൻ റിസോഴ്‌സ് സെന്റര്‍ കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്കായി 'ഹിന്ദി ഭാഷയും സാഹിത്യവും' വിഷയത്തില്‍ റിഫ്രഷര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. ജനുവരി നാലു മുതല്‍ 17 വരെ നടക്കുന്ന കോഴ്‌സിന് ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ ugchrdc.uoc.ac.in വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407350, 7351.
പ്രഫഷനല്‍ അസിസ്റ്റന്റ് അഭിമുഖം
സര്‍വകലാശാലയില്‍ പ്രഫഷനല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരുടെ താല്‍ക്കാലിക പട്ടികയും നിർദേശങ്ങളും വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എസ്.ഡി.ഇ മൂന്ന്, നാല് സെമസ്റ്റര്‍/അവസാന വര്‍ഷ പി.ജി സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 31നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും ജനുവരി മൂന്നിനകം പരീക്ഷ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം.
പ്രാക്ടിക്കല്‍ ക്ലാസ്
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ ബി.എസ് സി പ്രിന്റിങ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസുകള്‍ സര്‍വകലാശാല എൻജിനീയറിങ് കോളജില്‍ 28ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക് അഗ്രികൾചര്‍ ഏപ്രില്‍ 2021 പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഏപ്രില്‍ 2022 പരീക്ഷ പുനർ മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പാര്‍ട്ട് ടൈം അധ്യാപക നിയമനം
സര്‍വകലാശാലക്ക് കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എജുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം അധ്യാപകരെയും അറബിക് ഗെസ്റ്റ് ലെക്ചററെയും നിയമിക്കുന്നു. യോഗ്യത രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0495 2992701.
പരീക്ഷ ഫലം
നാലാംവര്‍ഷ ബി.എഫ്.എ ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ ആറുവരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.