കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsപരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി ആറു വരെയും 170 രൂപ പിഴയോടെ എട്ടു വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്നു വരെയും 170 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം.
പരീക്ഷ
സര്‍വകലാശാല പഠനവിഭാഗങ്ങളിലെ 23ന് നടത്താന്‍ തീരുമാനിച്ച് മാറ്റിവെച്ച ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 30ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24 തീയതികളില്‍ നടക്കും.
പരീക്ഷ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എം.എം.സി ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി മൂന്നു വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.