കാലിക്കറ്റ് വാഴ്സിറ്റി വാർത്തകൾ
text_fieldsബി.എഡ് പ്രവേശനം: തെറ്റ് തിരുത്താം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2023 -24 അധ്യയന വര്‍ഷത്തെ ബി.എഡ് പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് (കോമേഴ്സ് ഒഴികെ) അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന് നാലിന് വൈകീട്ട് അഞ്ചുവരെ അവസരം. ഹയര്‍ ഓപ്ഷന് റദ്ദാക്കി സ്ഥിരം പ്രവേശനം എടുത്തവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല. ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യവും നാലിന് വൈകീട്ട് അഞ്ചുവരെ ലഭ്യമാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2660600.
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജിലെ രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
എം.ബി.എ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാല കോമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവിഭാഗത്തില്‍ 2023 -24 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന്റെ രണ്ടാംഘട്ട അപേക്ഷകര്‍ക്കുള്ള ഗ്രൂപ് ഡിസ്കഷനും പേഴ്സനല്‍ ഇന്റര്‍വ്യൂവും നാല്, അഞ്ച് തീയതികളില്‍ പഠനവകുപ്പില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇ-മെയില്‍ മെമ്മോ അയച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റില്‍.
ഫിസിക്സിൽ എനി ടൈം പിഎച്ച്.ഡി ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാല ഫിസിക്സ് പഠനവിഭാഗത്തില്‍ ഡോ. കെ.പി. സുഹൈലിന്റെ കീഴില്‍ എനി ടൈം പിഎച്ച്.ഡി സ്കീമിലുള്ള രണ്ട് ഒഴിവുകളിലേക്ക് 11ന് രാവിലെ അഭിമുഖം നടത്തും. സര്‍വകലാശാലയില്‍ പ്രോജക്ട് ഫെലോ ആയിട്ടുള്ള താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജറാകണം.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ, ബി.എ അഫ്ദലുല്‍ ഉലമ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സുവേഗ സേവനം മുടങ്ങും
കാലിക്കറ്റ് സർവകലാശാല ഡിജിറ്റൽ സ്റ്റുഡന്റ്സ് സർവിസ് സെന്ററായ സുവേഗയുടെ സേവനം വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ലഭ്യമാകില്ല. ജീവനക്കാർക്ക് പരിശീലന പരിപാടിയുള്ളതിനാലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.