കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ബി.എ / ബി.എസ് സി / ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം / ബി.ബി.എ / ബി.എ മൾട്ടിമീഡിയ / ബി.സി.എ / ബി.കോം വൊക്കേഷനൽ സ്ട്രീം / ബി.എസ്.ഡബ്ല്യു / ബി.ടി.എച്ച്.എം / ബി.എച്ച്.എം / ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ / ബി.എ ഫിലിം ആൻഡ് ടെലിവിഷൻ / ബി.എ അഫ്ദലുൽ ഉലമ / ബി.ജി.എ (CBCSS-UG), ബി.കോം ഹോണേഴ്സ് & ബി.കോം. പ്രഫഷണൽ (CUCBCSS-UG), സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബി.ടി.എ 2019 പ്രവേശനം മുതൽ നാലാം സെമസ്റ്റർ ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ ബി.എ / ബി.എസ് സി / ബി.എസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേൺ / ബി.കോം / ബി.ബി.എ / ബി.എ മൾട്ടിമീഡിയ / ബി.സി.എ / ബി.കോം ഹോണേഴ്സ് / ബി.കോം വൊക്കേഷനൽ സ്ട്രീം / ബി.എസ്.ഡബ്ല്യു / ബി.ടി.എച്ച്.എം / ബി.വി.സി / ബി.എം.എം.സി / ബി.എച്ച്.എ / ബി.കോം പ്രഫഷനൽ / ബി.ടി.എഫ്.പി / ബി.ടി.എ / ബി.എ അഫ്ദലുൽ ഉലമ & സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ ബി.ടി.എ 2018 പ്രവേശനം വിദ്യാർഥികൾക്കുള്ള അവസാന അവസരമായ നാലാം സെമസ്റ്റർ ഏപ്രിൽ 2024 (CUCBCSS-UG 2018 പ്രവേശനം മാത്രം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെ അപേക്ഷിക്കാം. .
സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം.എ / എം.എസ് സി / എം.കോം / എം.ബി.എ / എം.എ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ / എം.ടി.എ / എം.എസ് സി ഫോറൻസിക് സയൻസ് / എം.എസ് സി റേഡിയേഷൻ ഫിസിക്സ് / എം.എസ് സി ഫിസിക്സ് (നാനോസയൻസ്) & എം.എസ് സി കെമിസ്ട്രി (നാനോസയൻസ്) ഏപ്രിൽ 2024 (CCSS-PG 2020 പ്രവേശനം മുതൽ) റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെ അപേക്ഷിക്കാം.
നിയമപഠന വകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെ അപേക്ഷിക്കാം.
ലിങ്ക് 13 മുതൽ ലഭ്യമാകും
എസ്.ഡി.ഇ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 മുതൽ 2015 വരെ പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2017, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 26 വരെ അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.
അംഗീകാരം റദ്ദാക്കി
കാലിക്കറ്റ് സർവകലാശാലയിൽ 2015 - 2016 അക്കാദമിക വർഷം അഫിലിയേറ്റ് ചെയ്തിരുന്ന കുന്ദമംഗലത്തെ മലബാർ ടി.എം.എസ് കോളജ് ഓഫ് മാനേജ്മന്റ് ആൻഡ് ടെക്നോളജിയുടെ അംഗീകാരം സർവകലാശാല നിർദേശങ്ങൾ പാലിക്കാത്തതിനാൽ 2023 - 2024 അക്കാദമിക് വർഷം മുതൽ റദ്ദാക്കിയതായി രജിസ്ട്രാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.